തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളില്‍ വിജിലന്‍സിന്റെ സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന. ‘ഓപ്പറേഷന്‍ അപ്പറ്റൈറ്റ്’ എന്ന പേരില്‍ രാവിലെ 11 മണി മുതലാണ് പരിശോധന നടത്തിയത്. വകുപ്പിനെതിരെ പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തിലായിരുന്നു നടപടി.
ഹോട്ടലുകള്‍ക്കും, മറ്റു ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്നവര്‍ക്കും ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്‍കുന്ന രജിസ്‌ട്രേഷനിലും ലൈസന്‍സിലും ക്രമക്കേടുകള്‍, ഹോട്ടലിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന പരിശീലനത്തിലെ ക്രമക്കേട്, പരിശോധനക്കായി എടുക്കുന്ന ഭക്ഷ്യ സാമ്പിളുകളില്‍ ഗുണ നിലവാരമില്ലെന്ന ഫലം വരുന്നവയില്‍ ചില ഉദ്യോഗസ്ഥര്‍ മനപൂര്‍വം കാലതാമസം വരുത്തി ശിക്ഷാ നടപടികളില്‍ നിന്നും ഒഴിവാക്കുന്നു, ഭക്ഷ്യ സുരക്ഷാ ലൈസന്‍സുകള്‍ എടുത്തിട്ടുള്ള ഭക്ഷ്യ ഉത്പാദകരില്‍ അതത് വര്‍ഷം മാര്‍ച്ച് 31 നകം റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരില്‍ നിന്നും പിഴ ഈടാക്കുന്നില്ല, സര്‍ക്കാര്‍ കൊണ്ടുവന്ന ഹോട്ടല്‍ ഹൈജീനിക് റേറ്റിംഗ് സംവിധാനം ചില സ്ഥലങ്ങളില്‍ അട്ടിമറിക്കാന്‍ ശ്രമം, ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ വിവിധ ഓഫീസുകളില്‍ ലഭിക്കുന്ന പരാതികളില്‍ നടപടികളില്ല തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ‘ഓപ്പറേഷന്‍ അപ്പറ്റൈറ്റ്’ പരിശോധന നടത്തുന്നത്.
ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിലും, സംസ്ഥാനത്തെ 14 ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ ഓഫീസുകളിലും, തിരഞ്ഞെടുത്ത 52 ഭക്ഷ്യ സുരക്ഷാ സര്‍ക്കിള്‍ ഓഫീസുകളിലും ഉള്‍പ്പെടെ മൊത്തം 67 ഭക്ഷ്യ സുരക്ഷാ ഓഫീസുകളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: