കൊച്ചി: കൊച്ചി കപ്പല്‍ശാലയ്‌ക്ക് യൂറോപ്പില്‍ നിന്ന് 1000 കോടി രൂപയുടെ കരാര്‍ ലഭിച്ചു. ഹൈബ്രിഡ് സര്‍വീസ് ഓപ്പറേഷന്‍ വെസലിന്റെ രൂപകല്‍പ്പനയ്‌ക്കും നിര്‍മാണത്തിനുമായാണ് കരാര്‍ ലഭിച്ചത്.
സുസ്ഥിര ഊര്‍ജ സംവിധാനങ്ങള്‍ക്ക് വന്‍ ആവശ്യകതയുള്ള യൂറോപ്പില്‍, കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഓഫ്ഷോര്‍ വിന്‍ഡ് ഫാം മേഖലയ്‌ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമാണ് ഈ യാനം ഉപയോഗിക്കുക.
ഊര്‍ജക്ഷമത മെച്ചപ്പെടുത്തുന്നതിനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും ഹൈബ്രിഡ് ബാറ്ററി സംവിധാനങ്ങള്‍ യാനത്തില്‍ സജ്ജമാക്കും. കേരളത്തിലേക്ക് ഇത്തരം വലിയ കരാറുകള്‍ എത്തിച്ചേരുന്നത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് കൂടി ഗുണം ചെയ്യും. നിലവില്‍ ലഭിച്ചിരിക്കുന്ന ഓര്‍ഡര്‍ 2026 അവസാനത്തോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് കൊച്ചി കപ്പല്‍ശാല പ്രതീക്ഷിക്കുന്നത്.
യൂറോപ്പില്‍നിന്നു തന്നെ ഹൈബ്രിഡ് സര്‍വീസ് ഓപ്പറേഷന്‍ വെസല്‍ രൂപകല്‍പ്പനയ്‌ക്കും നിര്‍മാണത്തിനുമുളള 500 കോടിയുടെ കരാര്‍ ജനുവരിയില്‍ കൊച്ചി കപ്പല്‍ശാലയ്‌ക്ക് ലഭിച്ചിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ അറ്റകുറ്റപ്പണിക്കായി 488.25 കോടിയുടെ കരാറും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: