ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ സ്വാതി മാലിവാളിനെ മര്‍ദ്ദിച്ച സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വാര്‍ത്താസമ്മേളനത്തില്‍ മൈക്ക് മുന്നില്‍ നിന്നും മാറ്റിവെച്ച് മൗനം പാലിച്ച് അരവിന്ദ് കെജ്രിവാള്. അദ്ദേഹത്തിന്റെ ശരീരഭാഷ ആകെ അസ്വസ്ഥതയുളവാക്കുന്നതായിരുന്നു. ഉടനെ വാര്‍ത്താസമ്മേളനത്തില്‍ തൊട്ടടുത്തിരുന്ന അഖിലേഷ് യാദവ് മൈക്കെടുത്ത് ഇതിനേക്കാള്‍ പ്രാധാന്യമുള്ള മറ്റ് എത്രയോ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പ്രതികരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാളിന്റെ വസതിയായ ശീഷ്മഹലില്‍ എത്തിയ ആം ആദ്മി എംപിയായ സ്വാതി മാലിവാളിനെ കെജ്രിവാളിന്റെ അനുയായിയായ ബിഭവ് കുമാര്‍ മര്‍ദ്ദിക്കുകയായിരുന്നു. കെജ്രിവാളിനെ കാണണമെന്ന് ശബ്ദമുയര്‍ത്തിയ സ്വാതി മാലിവാളിനെ തല്ലുകയായിരുന്നു ബിഭവ് കുമാര്‍. കെജ്രിവാളിന്റെ നിര്‍ദേശപ്രകാരമാണ് മര്‍ദ്ദിച്ചതെന്നും ആരോപണമുണ്ട്. തല്ലുകൊണ്ടിട്ടും സ്വാതി മാലിവാള്‍ ഇതുവരെയും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടില്ല. ദല്‍ഹി വനിതാകമ്മീഷന് മുന്‍ അധ്യക്ഷയായ സ്വാതി മാലിവാള്‍ പിന്നീട് കെജ്രിവാളിന്റെ പാര്‍ട്ടിയില്‍ ചേരുകയും രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.
#WATCH | Lucknow, UP: Delhi CM Arvind Kejriwal refuses to answer when asked about AAP Rajya Sabha MP Swati Maliwal's assault case.
SP chief Akhilesh Yadav says "There are other issues that are more important than this…" pic.twitter.com/0FDkRiFhrs
— ANI (@ANI) May 16, 2024
ഇതുവരെയും ബിഭവ് കുമാറിനെതിരെ കേസെടുത്തിട്ടില്ലെന്നും അദ്ദേഹം കെജ്രിവാളിനൊപ്പം ഇപ്പോഴും ചുറ്റിക്കൊണ്ടിരിക്കുകയാണെന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല ആരോപിച്ചു. “കെജ്രിവാളിന്റെ നിര്‍ദേശപ്രകാരം തന്നെയാണ് സ്വാതി മാലിവാളിനെ തല്ലിയത്. കെജ്രിവാളിന്റെ വസതിയായ ശീഷ്മഹല്‍ ഇപ്പോള്‍ അപരാധ് മഹലായി മാറിയിരിക്കുന്നു. ദ്രൗപദിയുടെ വസ്ത്രാക്ഷേപം പോലെയാണിത്. സ്വന്തം പാര്‍ട്ടിയുടെ ഒരു വനിതാ എംപി ആക്രമണത്തിന് പാത്രമായിരിക്കുന്നു.”- ഷെഹ്സാദ് പൂനവാല ആരോപിച്ചു.
“ഇപ്പോള്‍ അവരോട് നിശ്ശബ്ദയായിരിക്കാന്‍ ആവശ്യപ്പെടുകയാണ്. ആപ് നേതാക്കളായ നിതിന്‍ ത്യാഗിയുടെയും നവീന്‍ ജയ് ഹിന്ദിന്റെയും നിര്‍ബന്ധത്തിന് വഴങ്ങി സ്വാതി മാലിവാള്‍ പൊലീസില്‍ പോലും പരാതിപ്പെടാതിരിക്കുകയാണ്. “-ഷെഹ്സാദ് പൂനവാല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: