Kerala

പുതിയ മലയാളവാര്‍ത്താ ചാനല്‍ വരുന്നു-ന്യൂസ് മലയാളം 24-7

പുതിയൊരു മലയാള വാര്‍ത്താചാനല്‍ വരുന്നു. ന്യൂസ് തമിഴ് 24-7 എന്ന ചാനലിന്‍റെ ഉടമസ്ഥതയിലുള്ള മലയാളം വാര്‍ത്ത ചാനലാണ് പുതിതായി കേരളത്തില്‍ സംപ്രേഷണം തുടങ്ങുന്നത്.

Published by

പുതിയൊരു മലയാള വാര്‍ത്താചാനല്‍ വരുന്നു. ന്യൂസ് തമിഴ് 24-7 എന്ന ചാനലിന്റെ ഉടമസ്ഥതയിലുള്ള മലയാളം വാര്‍ത്ത ചാനലാണ് പുതിതായി കേരളത്തില്‍ സംപ്രേഷണം തുടങ്ങുന്നത്.

ന്യൂസ് മലയാളം 24*7 എന്നി പേരിട്ടിരിക്കുന്ന ചാനല്‍ മെയ് 29 മുതല്‍ സംപ്രേഷണം തുടങ്ങും. കൊച്ചിയില്‍ നിന്നാണ് ചാനല്‍ ലൈവാകുക. മംഗളം ചാനലിന്റെ സിഇഒ ആയിരുന്ന അജിത് കുമാര്‍ അജന്താലയം സിഇഒയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എംപി ബഷീര്‍ ചാനലിന്റെ എഡിറ്ററുമാണ്.

ട്രൂ കോപ്പി തിങ്കിന്റെ സി ഇ ഓ ആന്‍ഡ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ടിഎം ഹര്‍ഷന്‍. ദ മലബാര്‍ ജേര്‍ണലിന്റെ എഡിറ്ററായിരുന്നു സനീഷ് ഇളയിടത്ത് എന്നിവരാണ് ചാനല്‍ ന്യൂസ് ഡയറക്ടര്‍മാര്‍. ചാനല്‍

ഈ ചാനലിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ കൂടുവിട്ട് കൂടുമാറ്റം തുടങ്ങി. മലയാളത്തില്‍ സംപ്രേക്ഷണം ആരംഭിച്ച് ഇടയ്‌ക്ക് വച്ച് നിര്‍ത്തിയ രാജ് ടിവിയില്‍ നിന്നും സംപ്രേക്ഷണം അനന്തമായി നീളുന്ന ഫോര്‍ത്ത് ചാനലില്‍ നിന്നുമാണ് കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ ന്യൂസ് മലയാളം 24*7 എന്ന ചാനലിലേക്ക് എത്തുന്നത്. .

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക