ബെംഗളൂരു: ഇന്ത്യയിലെ സൂപ്പര്‍ നായികയാണ് കര്‍ണ്ണാടകയിലെ രശ്മിക മന്ദന. പുഷ്പ, സീതാരാമം, ഭീഷ്മ, ശരിലേരു നീക്കെവാരു തുടങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ സിനിമകളിലൂടെ താരമായ രശ്മിക മന്ദന ‘അനിമല്‍’ എന്ന സിനിമയിലൂടെ ബോളിവുഡിലും പ്രിയതാരമാണ്. പ്രധാനമന്ത്രി മോദിയോട് തനിക്ക് ആരാധനയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ രശ്മിക മന്ദന.
അടല്‍ സേതു ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യവികസനങ്ങള്‍ നടപ്പാക്കിയ മോദിയെ പുകഴ്ത്തി നടി രശ്മിക മന്ദന:
ഇന്ത്യയുടെ അടിസ്ഥാനസൗകര്യവികസനങ്ങളെ മുന്നോട്ട് നയിച്ചു എന്ന നിലയ്ക്കാണ് രശ്മിക മന്ദനയ്ക്ക് മോദിയോട് ആരാധനയുള്ളത്. ഈയിടെ എ എന്‍ഐ എന്ന വാര്‍ത്താഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് രശ്മിക മന്ദന രാഷ്ട്രീയത്തെക്കുറിച്ച് ഹൃദയം തുറന്നത്.
മുംബൈയിലെ അടല്‍ സേതു എന്ന ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന്റെ വികസനത്തെക്കുറിച്ച് തനിക്ക് മതിപ്പാണെന്നും രശ്മിക മന്ദന പറയുന്നു. മുംബൈയുടെ ഗതാഗതമേഖലയില്‍ അടല്‍ സേതുവിന്റെ സ്വാധീനം വളരെ വലുതാണെന്നും രശ്മിക മന്ദന പറയുന്നു. അടല്‍ സേതു വന്നതോടെ യാത്ര സമയം രണ്ടു മണിക്കൂറില്‍ നിന്നും 20 മിനിറ്റായി ചുരുങ്ങിയെന്നത് രശ്മികയില്‍ ഏറെ മതിപ്പുണ്ടാക്കി.
രശ്മിക മന്ദന എഎന്‍ഐയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍:
(ദേശീയ പാത 66നെ മണ്ഡോവി പുഴയ്ക്ക് മീതെ കൊണ്ടുപോകുന്ന പാലമാണ് അടല്‍ പാലം. അടല്‍ ബിഹാരി വാജ്പേയിയുടെ ഓര്‍മ്മയ്ക്കാണ് ആ പേര് നല്‍കിയത്. ഈ പാലത്തിന് മുകളിലൂടെ യാത്ര ചെയ്ത് വികസനം അനുഭവിച്ചറിഞ്ഞ ശേഷമാണ് രശ്മിക മന്ദന അനുഭവം പങ്കുവെച്ചത്. ഗോവയിലെ പനജിയ്ക്കും പോര്വോറിമിനും ഇടയ്ക്കാണ് ഈ പാലം. കേബിള്‍ കൊണ്ട് താങ്ങിനിര്‍ത്തുന്ന ഈ പാലം ഈ നിര്‍മ്മാണ ശൈലിയിലുള്ള ഇന്ത്യയിലെ മൂന്നാമത്തെ വലിയ പാലമാണ്. 5.1 കിലോമീറ്ററാണ് ദൂരം.ഇരുചക്രവാഹനങ്ങള്‍ക്കോ മുച്ചക്രവാഹനങ്ങള്ക്കോ ട്രക്കുകള്‍ക്കോ ഈ പാലത്തില്‍ പ്രവേശനമില്ല. .)
=അടല്‍ പാലം കാണുമ്പോള്‍ എന്ത് തോന്നുന്നു?
രശ്മിക മന്ദന: യാത്ര വളരെ എളുപ്പമാക്കുന്ന ഈ അടിസ്ഥാനസൗകര്യവികസനത്തെക്കുറിച്ചും ശരിക്കും മതിപ്പുതോന്നുന്നു. രണ്ട് മണിക്കൂര്‍ നേരത്തെ യാത്രയാണ് 20 മിനിറ്റാക്കി ചുരുക്കിയത്. ഊഹിക്കാന്‍ പോലും കഴിയാത്ത വികസനം. നവി മുംബൈയില്‍ നിന്നും മുംബൈയിലേക്കും ഗോവയില്‍ നിന്നും മുംബൈയിലേക്കും അതല്ലെങ്കില്‍ ബെംഗളൂരുവില്‍ നിന്നും മുംബൈ വരെയും ഉള്ള യാത്ര അത്രയ്ക്ക് എളുപ്പമുള്ളതാക്കി ഈ അത്ഭുതപ്പെടുത്തുന്ന അടിസ്ഥാനസൗകര്യവികസനം കാണുമ്പോള്‍ എനിക്ക് അഭിമാനമുണ്ട്.
=ഇന്ത്യയുടെ ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ലേ?
രശ്മിക മന്ദന: ഇന്ത്യയെ ഇനി ആര്‍ക്കും തടയാന്‍ കഴിയില്ല. ഇന്ത്യ ഇനി ഒരിടത്ത് തന്നെ നിശ്ചലമാകാനും പോകുന്നില്ല. മാത്രമല്ല, ഇത് ഇന്ത്യയില്‍ സാധ്യമല്ല എന്ന ചിന്തയും ഇനി ആര്‍ക്കും ഉണ്ടാകില്ല. നമ്മുടെ രാജ്യത്തേക്ക് നോക്കൂ. ഇവിടുത്തെ വികസനം ഗംഭീരമല്ലേ. കഴിഞ്ഞ 10 വര്‍ഷത്തെ വികസനം, റോഡിന്റെ ആസൂത്രണം..എല്ലാം ആശ്ചര്യജനകമാണ്. ഏഴ് വര്‍ഷം കൊണ്ടാണ് അടല്‍ സേതു പൂര്ത്തിയാക്കിയതെന്നറിഞ്ഞു. അതും വെള്ളത്തിന് മുകളിലൂടെ 5.1 കിലോമീറ്റര്‍ ദൂരം.
=ഈ തെരഞ്ഞെടുപ്പില്‍ പുതിയ തലമുറ എങ്ങിനെ ചിന്തിക്കും എന്നാണ് തോന്നുന്നത്?
രശ്മിക മന്ദന: ഇന്ത്യ ശരിക്കും സ്മാര്‍ട്ടായ രാജ്യമാണ്. നമ്മുടെ രാജ്യത്തെ വികസനം- അത് തടസ്സപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. അത് കൊണ്ട് ആ വികസനത്തിന് വേണ്ടി വോട്ട് ചെയ്യണം. യംഗ് ഇന്ത്യ വളരുകയാണ്. അതിവേഗം. യുവതലമുറയെക്കുറിച്ച് ഏറെ മതിപ്പുണ്ട്. യുവതലമുറയെ ആര്‍ക്കും അനാവശ്യമായി സ്വാധീനിക്കാന്‍ കഴിയില്ല. അവര്‍ സ്വയം ചിന്തിച്ച് വോട്ട് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: