തിരുവനന്തപുരം: ജനം സൗഹൃദവേദി കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സി.ഇ.ഒ ആയി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയെ നിയമിച്ചു.
ജനം ടിവിയുടെ അഭ്യൂദയ കാംക്ഷികളും പ്രേക്ഷകരും ചേര്‍ന്ന് 2018 ല്‍ തുടങ്ങിയ കൂട്ടായ്മയാണ് ജനം സൗഹൃദവേദി. ജനം ടിവിയെ കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്തിക്കുക, കൂടുതല്‍ പ്രാദേശികവും ജനോപകാരപ്രദവുമായ വാര്‍ത്തകള്‍ കണ്ടെത്താന്‍ ജനം വാര്‍ത്താ സംഘത്തെ സഹായിക്കുക, അവശതയും ദുരിതവും ചൂഷണവും അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സഹായം എത്തിക്കുക, ഇതിനായി സുമനസുകളുടെ സഹായം തേടുക, പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിശീലന വേദികള്‍ ആരംഭിക്കുക എന്നിവയൊക്കെയാണ് ജനം സൗഹൃദവേദി ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: