ചാലക്കുടി: കാടുകുറ്റി പഞ്ചായത്തില്‍ കുടുംബശ്രീയുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. സിഡിഎസ് വൈസ് ചെയര്‍പേഴ്സനെ സസ്പെന്റ് ചെയ്തു. കാടുകുറ്റി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മരിയ കുടുംബശ്രീയിലെ തട്ടിപ്പാണ് പുറത്തായത്. പഞ്ചായത്തിലെ മറ്റു കുടുംബശ്രീകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പുകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും ആരോപണമുണ്ട്.
കുടുംബശ്രീ ജില്ലാ മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. പഞ്ചായത്തിലെ സിഡിഎസ് വൈസ് ചെയര്‍പേഴ്സനായ ലിറ്റി വില്‍സനെയാണ് അന്വേഷണ വിധേയമായി ആറ് മാസത്തേക്ക് സസ്പെന്റ് ചെയ്തത്. ഇവര്‍ കൂടി അംഗമായ മരിയ കുടുംബശ്രീയില്‍ മാത്രം ലക്ഷങ്ങളുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നതെന്ന് മറ്റു അംഗങ്ങള്‍ പറഞ്ഞു. കുടുംബശ്രീ അംഗങ്ങള്‍ ആഴ്ചയില്‍ നല്‍കുന്ന നിക്ഷേപ തുകയില്‍ നിന്ന് ഏകദേശം ഒന്നര ലക്ഷം, ലിങ്കേജ് ലോണ്‍ ആറര ലക്ഷവും അതിന്റെ പലിശയും ഉള്‍പ്പെടെ എട്ട് ലക്ഷത്തിലധികം രൂപ. ഇതിന് പുറമെ ജെഎല്‍ജി ലോണ്‍ എട്ട് ലക്ഷത്തി എണ്‍പതിനായിരം രൂപയും ഉള്‍പ്പെടുന്നു.
സര്‍വ്വീസ് സഹരണ ബാങ്കില്‍ നിന്ന് മുറ്റത്തെ മുല്ല പദ്ധതി പ്രകാരം ലോണ്‍ എടുത്തിരിക്കുന്ന 20 ലക്ഷം രൂപ ബാങ്കില്‍ കുടിശികയാണെന്നും അംഗങ്ങള്‍ പറഞ്ഞു. മൈക്രോ ഫിനാന്‍സ് സ്ഥാനപങ്ങളില്‍ നിന്നും ഇവര്‍ അംഗങ്ങളുടെ പേരില്‍ ലോണുകള്‍ എടുത്തിട്ടുണ്ടെന്നും ആരോപണമുണ്ട്. വര്‍ഷങ്ങളായി ഇവര്‍ തന്നെയാണ് കുടുംബശ്രീയുടെ സാമ്പത്തിക കാര്യങ്ങള്‍ നോക്കുന്നത്. കാടുകുറ്റി പഞ്ചായത്തിലെ കുടുംബശ്രീയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും വിജിലന്‍സിനെ കൊണ്ട് അന്വേഷിക്കണമെന്ന ആവശ്യവം ശക്തമാണ്.
സിഡിഎസ് ചെയര്‍പേഴ്സനും, മെമ്പര്‍ സെക്രട്ടറിയും നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തി. ജില്ല കുടുംബശ്രീ മിഷന് നല്‍കി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. കുടുംബശ്രീയുടെ മേല്‍നോട്ടം വഹിക്കേണ്ട സിഡിഎസ് ചെയര്‍പേഴ്സണും മറ്റും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താതിരുന്നതാണ് സാമ്പത്തിക തട്ടിപ്പിന് അവസരം ഒരുക്കിയതെന്നും പറയുന്നു. സിഡിഎസ് വൈസ് ചെയര്‍പേഴ്സണെ കുുടംബശ്രീയില്‍ നിന്ന് പുറത്താക്കണമെന്നും തട്ടിപ്പ് നടത്തിയ മുഴുവന്‍ തുകയും തിരിച്ച് പിടിക്കണമെന്നും പ്രതിപക്ഷം ജില്ല മിഷനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: