ആഗ്ര: വിവാഹമോചനത്തിന് ഓരോരോ കാരണങ്ങള്‍. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നുള്ള ഒരു വിവഹമോചന വാര്‍ത്തയില്‍ വില്ലന്‍ കുര്‍ക്കുറേ. ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങിനല്കാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയായ യുവതിയാണ് ‘കുര്‍ക്കുറേ’യുടെ പേരില്‍ വിവാഹമോചനത്തിനായി പോലീസിനെ സമീപിച്ചത്. ഭര്‍ത്താവ് ഒരു ദിവസം ‘കുര്‍ക്കുറേ’ വാങ്ങികൊണ്ടുവരാതിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് പറയുന്നത്.
ഒരുവര്‍ഷം മുമ്പായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞത് മുതല്‍ എല്ലാ ദിവസവും കുര്‍ക്കുറേ വേണമെന്ന് യുവതി ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. ദിവസവും അഞ്ച് രൂപയുടെ കുര്‍ക്കുറേ പായ്ക്കറ്റ് കൊണ്ടു വരണമെന്നായിരുന്നു ആവശ്യം. ഭാര്യ ദിവസവും ഇത്തരത്തിലുള്ള സ്നാക്ക്സ് കഴിക്കുന്നതില്‍ ഭര്‍ത്താവിന് ആശങ്കയുമുണ്ടായിരുന്നു. ഒരു ദിവസം ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങാതെ വീട്ടിലെത്തി. ഇതോടെ വഴക്കായി. യുവതി സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നു. ഭര്‍ത്താവ് മര്‍ദിച്ചതിനെത്തുടര്‍ന്നാണ് താന്‍ വീട് വിട്ടിറങ്ങിയതെന്നാണ് യുവതി പോലീസിനോടു പറഞ്ഞത്.
ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ആഗ്രയിലെ ഷാഹ്ഗഞ്ച് പോലീസ് സ്റ്റേഷനിലാണ് യുവതിയെത്തിയത്. സംഭവങ്ങളെല്ലാം അറിഞ്ഞതോടെ പോലീസ് ഇരുവര്‍ക്കും കൗണ്‍സിലിങ്ങ് നല്കി വീട്ടിലേക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: