ന്യൂദല്‍ഹി: 2024 ലെ പാരീസ് ഒളിമ്പിക് ഗെയിംസില്‍ കൂടുതല്‍ മെഡല്‍ എന്ന ലക്ഷ്യം വെച്ചുള്ള ഒരുക്കത്തിലാണ് രാജ്യത്തെ കായിക രംഗം. കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള മിഷന് ഒളിമ്പിക്സ് സെല്ല് ഒരു മുഴം മുന്നിലെറിയുന്നു. 2028 ലെ ലോസ് ആഞ്ചലസ് ഒളിമ്പിക് ഗെയിംസിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്. ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയം സ്കീമിന്റെ (ടോപ്സ്) ഡെവലപ്മെന്റ് ഗ്രൂപ്പിലേക്ക് മൂന്ന് സ്ക്വാഷ് കളിക്കാരെ തെരഞ്ഞെടുത്തത് ഇതിന്റെ ഭാഗമാണ്.
ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസുകളിലെ വിജയത്തോടെയാണ് രാജ്യത്ത് സ്ക്വാഷ് ജനപ്രിയമായത്. സൗരവ് ഘോഷാല്‍, ദീപിക പള്ളിക്കല്‍, ജോഷ്ന ചിന്നപ്പ എന്നിവര്‍ തിളങ്ങുന്ന കായിക താരങ്ങളായി. ഇവര്‍ ടോപ്സ് ഡെവലപ്മെന്റ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട അനാഹത് സിംഗ്, അഭയ് സിംഗ്, വേലവന് സെന്തില്‍കുമാര്‍ തുടങ്ങിയ അടുത്ത തലമുറയിലെ കളിക്കാര്‍ക്ക് ബാറ്റണ്‍ കൈമാറുകയാണ്.
ദേശീയ സര്‍ക്യൂട്ടില്‍ ഇതുവരെ 45 ലധികം കിരീടങ്ങളുമായി അനാഹത്ത് ഇതിനകം ദേശീയ ചാമ്പ്യനാണ്. അന്താരാഷ്ട്ര തലത്തിലും, നിലവിലെ ഏഷ്യന്‍ 17 ചാമ്പ്യന്‍ എന്ന നിലയിലും 2 പ്രൊഫഷണല്‍ സ്ക്വാഷ് അസോസിയേഷന് വേള്‍ഡ് ടൂര്‍ ടൈറ്റില്‍ ജേതാവായും അവര്‍ തരംഗങ്ങള്‍ സൃഷ്ടിച്ചു. രണ്ട് ഏഷ്യന്‍ ഗെയിംസ് മെഡലുകളും സ്വന്തമാക്കി.
അഭയ് നിലവിലെ ദേശീയ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവും ദേശീയ ചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവുമാണ്. 9 പിഎസ്എ വേള്‍ഡ് ടൂര്‍ ടൈറ്റിലുകള്‍ നേടിയിട്ടുള്ള അദ്ദേഹം 2023ല്‍ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയ ഇന്ത്യന്‍ പുരുഷ ടീമിന്റെ ഭാഗമായിരുന്നു.
ഒന്നര വര്‍ഷമായി അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ ഉയര്‍ച്ച നേടിയ താരമാണ് സെന്തില്‍കുമാര്‍. പിഎസ്എ വേള്‍ഡ് ടൂര്‍ റാങ്കിംഗില്‍ ഉയര്‍ന്ന റാങ്ക് 55 കൈവരിച്ചു. 8 പിഎസ്എ വേള്‍ഡ് ടൂര്‍ ടൈറ്റിലുകള്‍ നേടിയ അദ്ദേഹം 2023 ലെ ഏഷ്യന്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായി. ഗെയിംസിനും കോമണ്‍വെല്‍ത്ത് ഗെയിംസിനും രണ്ട് വര്‍ഷം മാത്രം ബാക്കി നില്‍ക്കെ, ഗെയിംസിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍ കളിക്കാരനാകാനും രണ്ട് ഇനങ്ങളിലും അഭിമാനകരമായ സ്വര്‍ണം നേടാനാകുമെന്നും വേലവന് പ്രതീക്ഷിക്കുന്നു.
ദീര്‍ഘവീക്ഷണത്തോടയുള്ള സമീപനം ഇന്ത്യയിലെ സ്ക്വാഷിന്റെ മൊത്തത്തിലുള്ള നിലവാരം ഉയര്‍ത്താന്‍ വഴിതെളിക്കുമെന്ന സ്ക്വാഷ് റാക്കറ്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ സൈറസ് പോഞ്ച പറഞ്ഞു, ” ടോപ്സ് പ്രോഗ്രാമില്‍ സ്ക്വാഷിനെ ഉള്‍പ്പെടുത്തിയത് ഇന്ത്യയിലെ കായികരംഗത്തെ നിര്‍ണായക നിമിഷത്തെ അടയാളപ്പെടുത്തുന്നു. വര്‍ദ്ധിച്ച പങ്കാളിത്തവും മെച്ചപ്പെടുത്തിയ പരിശീലന അവസരങ്ങളും പോലുള്ള ഉടനടി നേട്ടങ്ങള്‍ക്കപ്പുറം, ഇത് രാജ്യത്തിനുള്ളിലെ ഒരു പ്രധാന കായിക ഇനമെന്ന നിലയില്‍ സ്ക്വാഷിന്റെ വിശാലമായ അംഗീകാരത്തെയാണ് അംഗീകാരം സൂചിപ്പിക്കുന്നത് .ടോപ്സില്‍ സ്ക്വാഷ് ഉള്‍പ്പെടുത്തുന്നത് അന്താരാഷ്ട്ര എക്സ്പോഷറിനും സഹകരണത്തിനും വാതിലുകള്‍ തുറക്കുന്നു, എക്സ്ചേഞ്ച് പ്രോഗ്രാമുകളും പ്രമുഖ സ്ക്വാഷ് രാജ്യങ്ങളുമായി പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നു ‘ അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: