ഇസ്‌ലാമബാദ്: പാകിസ്ഥാനില്‍ തന്ത്രപ്രാധാന്യമുള്ളവ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സ്വകാര്യവല്‍ക്കരണം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചു. ഇക്കാര്യത്തില്‍ സ്വകാര്യവല്‍ക്കരണ കമ്മിഷനുമായി സഹകരിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി എല്ലാ ഫെഡറല്‍ മന്ത്രാലയങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. പാക്കിസ്ഥാനില്‍ സ്വകാര്യവല്‍ക്കരണത്തിനായി ഒരു മന്ത്രാലയം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ സ്വകാര്യവല്‍ക്കരണം നികുതിദായകരുടെ പണം ലാഭിക്കുമെന്നും ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള സേവനങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനെ സഹായിക്കുമെന്നും ഷെരീഫ് ചൂണ്ടിക്കാട്ടി. ‘സര്‍ക്കാരിന്റെ ജോലി ബിസിനസ്് ചെയ്യലല്ല, മറിച്ച് ബിസിനസും നിക്ഷേപ സൗഹൃദ അന്തരീക്ഷവും ഉറപ്പാക്കുകയാണ്,’ ഷെരീഫ് പറഞ്ഞു,
പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് കമ്പനി ലിമിറ്റഡിന്റെ സ്വകാര്യവല്‍ക്കരണത്തിന്‌റെ ഭാഗമായി ലേലവും മറ്റും തത്സമയം സംപ്രേഷണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: