World

ഭൂമിക്കരികിലൂടെ ഛിന്നഗ്രഹം കടന്നുപോകുന്നതായി നാസ; 250 അടി വലിപ്പമുള്ള ‘2024 ജെബി2’വിന്റെ വേഗം 63683 കിലോമീറ്റര്‍

Published by

ന്യൂയോര്‍ക്ക്: വലിയൊരു ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നുപോവുന്നതായി നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി അറിയിച്ചു. 250 അടി വലിപ്പമുള്ള ഈ ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര് ‘2024 ജെബി2’. അപ്പോളോ വിഭാഗത്തില്‍ പെടുന്ന ഈ ഛിന്നഗ്രഹത്തിന് മണിക്കൂറില്‍ 63683 കിലോമീറ്റര്‍ ആണ് വേഗം.

എന്നാല്‍ വലിപ്പം കൊണ്ടും വേഗം കൊണ്ടും കാര്യമായ ഭീഷണിയൊന്നും ഈ ഛിന്നഗ്രഹം സൃഷ്ടിക്കുന്നില്ല. അതിനാല്‍ അറിയിപ്പിനപ്പുറം മുന്നറിയിപ്പ് എന്ന ഘട്ടത്തിലേക്ക് കടക്കാറായിട്ടില്ലെന്ന് നാസ പറയുന്നു. ഭൂമിയില്‍ നിന്ന് ഛിന്നഗ്രഹത്തിലേക്ക് 44.2 ലക്ഷം കിലോമീറ്ററിലേറെ ദൂരമുണ്ട്.

460 അടിയിലധികം വലിപ്പമുള്ളതും ഭൂമിയുടെ 75 ലക്ഷം കിലോമീറ്റര്‍ പരിധിയില്‍ സൂര്യനെ ചുറ്റി ഭൂമിക്കരികിലൂടെ കടന്നുപോവുകയും ചെയ്യുന്ന ഛിന്നഗ്രഹങ്ങളെ ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ഛിന്നഗ്രഹങ്ങളാണായാണ് കണക്കാക്കുക. 2024 ജെബി2 ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതല്ല.

മനുഷ്യന് ഭീഷണിയാവുന്ന ഇത്തരം ഛിന്നഗ്രഹങ്ങളുടെ സഞ്ചാരം ശാസ്ത്രജ്ഞര്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by