Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എംപി നേതാവിന്റെ വീട്ടില്‍ ബോംബേറ്: ആക്രമണം ഉണ്ടാകുമെന്ന് പരക്കെ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2024, 01:52 am IST
in Kerala

കോഴിക്കോട്: ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് ബോംബെറിഞ്ഞ സംഭവത്തില്‍ തേഞ്ഞിപ്പലം പോലീസ് ഹരിഹരന്റെ മൊഴിയെടുത്തു. സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

നേതാക്കളുടെ അറിവോടെ, പാര്‍ട്ടി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് മൊഴിയെന്നറിയുന്നു. സംഭവത്തിലുള്‍പ്പെട്ട ചിലരുടെ പേര് ഹരിഹരന്റെ പരാതിയിലും മൊഴിയിലുമുണ്ടെങ്കിലും പോലീസ് ഇതുവരെ ആരെയും കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. എന്നാല്‍, തെരഞ്ഞെടുപ്പുഫലം എന്തായാലും വടകരയില്‍ സംഘര്‍ഷങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും സാധ്യത ഏറെയാണെന്നാണ് പോലീസിന്റേയും നാട്ടുകാരുടേയും വിലയിരുത്തലുകള്‍.

ബോംബേറു ദിവസം അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും ചിലര്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞു. കെഎല്‍ 18, 7009 രജിസ്‌ട്രേഷന്‍ നമ്പരാണ് വണ്ടിയുടേതെന്നും അതില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നുവെന്നും എഫ്‌ഐആറിലുണ്ട്.

ഞായറാഴ്ച രാത്രിയായിരുന്നു ബോംബേറ്. വടകരയിലെ തെരഞ്ഞെടുപ്പ് അനുബന്ധ വിവാദത്തില്‍ ഹരിഹരന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥി കെ.കെ. രമയെ അപഹസിക്കുന്ന തരത്തിലുള്ള അശ്ലീല വീഡിയോ പ്രചരിച്ചിരുന്നു. ഇതിനെക്കുറിച്ചു വിശദീകരിക്കുമ്പോള്‍, കെ.കെ. ശൈലജയേയും നടി മഞ്ജുവാര്യരെയും മറ്റും കുറിച്ച് പറഞ്ഞത് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളായിരുന്നു. വിഷയത്തില്‍ പിന്നീട് ഹരിഹരന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മലപ്പുറം തേഞ്ഞിപ്പലത്തെ ഒലിപ്രംകടവിലുള്ള ഹരിഹരന്റെ വീടിന് ബോംബേറുണ്ടായത്. ബോംബ് മതിലില്‍തട്ടി അപകടം ഒഴിവായി. ആക്രമിച്ചത് സിപിഎംകാരാണെന്നും സംഭവത്തിനുമുമ്പ് ചിലര്‍ വണ്ടിയില്‍ സ്ഥലത്ത് നിരീക്ഷിക്കാന്‍ ഉണ്ടായിരുന്നുവെന്നും അക്രമികള്‍ തന്നെ ബോംബേറിന്റെ തെളിവ് നശിപ്പിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

കണ്ണൂര്‍ മോഡല്‍ ആക്രമണമാണ് നടന്നതെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു. ഹരിഹരന്റെ പ്രസംഗം ന്യായീകരിക്കുന്നില്ല. അദ്ദേഹം ഖേദം പ്രകടിപ്പിച്ചതോടെ പ്രശ്‌നം തീരേണ്ടതാണ്. പക്ഷേ, മാപ്പുകൊണ്ട് പ്രശ്‌നം തീരില്ല എന്ന് പറഞ്ഞ സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയും ഹരിഹരന്റെ വീടിനുനേരെ നടന്ന ബോംബേറും ചേര്‍ത്ത് വായിക്കണം. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാണ് ബോംബേറ് നടന്നത്. പാനൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ തുടര്‍ച്ചയാണിത്, വേണു ആരോപിച്ചു.

രാഷ്‌ട്രീയ വിരോധംവച്ച് തന്നേയും കുടുംബത്തേയും അപകടപ്പെടുത്താനുള്ള ലക്ഷ്യത്തിലാണ് ആക്രമണമെന്ന് തേഞ്ഞിപ്പലം പോലീസില്‍ നല്കിയ പരാതിയില്‍ ഹരിഹരന്‍ പറയുന്നു.

ആക്രമണത്തിന്റെ ഉത്തരവാദി സിപിഎമ്മാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഹരിഹരനെതിരെ ആക്രമണം നടത്താന്‍ സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ കഴിഞ്ഞ ദിവസം പരോക്ഷമായി ആഹ്വാനം ചെയ്തു. ഷാഫി പറമ്പില്‍ ജയിക്കുമ്പോള്‍ വടകരയെ സിപിഎം സംഘര്‍ഷ ഭൂമി ആക്കും, പ്രവീണ്‍കുമാര്‍ പറഞ്ഞു.

ഹരിഹരന്റെ പ്രസംഗം ജനാധിപത്യ വിശ്വാസികള്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കിയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പ്രസ്താവിച്ചു. ഹരിഹരന്റെ പ്രസംഗം കേട്ട് യുഡിഎഫ് നേതൃത്വം കുലുങ്ങി ചിരിക്കുന്നത് ഓഡിയോയില്‍ കേള്‍ക്കാം.

വടകരയില്‍ ബോധപൂര്‍വം വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ഗൂഢസംഘം പ്രവര്‍ത്തിച്ചു. അതില്‍ കെ.കെ. രമയും സതീശനും ഉണ്ട്. അവരെ ചോദ്യം ചെയ്താല്‍ എല്ലാത്തിനും ഉത്തരം കിട്ടും. വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ ഡിവൈഎഫ്‌ഐ വലിയ കാമ്പെയ്ന്‍ നടത്തുമെന്നും വസീഫ് പറഞ്ഞു.

Tags: KS HariharanCPM Bomb PoliticsRMP Leader
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബോംബുരാഷ്‌ട്രീയം; വിശദീകരിക്കാന്‍ സിപിഎം വിയര്‍ക്കും

Kerala

ബോംബ് സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം; രൂക്ഷ വിമര്‍ശനവുമായി കെ.കെ രമ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.