ഭൂവനേശ്വര്‍: ഫെഡറേഷന് കപ്പ് അത്ലറ്റിക്സില് മലയാളി താരം നയന ജെയിംസിന് സ്വര്‍ണം. ഭാരതത്തിന്റെ പ്രധാന താരം ശൈലി സിങ്ങിനെ മറികടന്നാണ് മലയാളി താരത്തിന്റെ തകര്‍പ്പന്‍ നേട്ടം. കരിയറിലെ മികച്ച ദൂരം കണ്ടെത്തിയാണ് നയന സ്വര്‍ണം നേടയിത്. പേരാമ്പ്രക്കാരിയായ നയന ജെയിംസ് 6.53 മീറ്റര്‍ ചാടിക്കടന്നു. ഷൈലി സിങ്ങിന് 6.34 മീറ്റര്‍ ദൂരം താണ്ടി രണ്ടാമതായി.
വനിതാ ഷോട്ട്പുട്ടില്‍ ആഭാ ഖാട്ടുവ ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ചതാണ് ഫെഡറേഷന് കപ്പ് രണ്ടാം ദിനത്തിലെ മറ്റൊരു പ്രധാന സംഭവം. 18.41 മീറ്റര്‍ ദൂരത്തില്‍ ഷോട്ട് പുട്ട് എറിഞ്ഞാണ് ആഭാ ഖാട്ടുവ സ്വര്‍ണം അണിഞ്ഞത്.
നൂറ് മീറ്റര്‍ വനിതാ ഹര്‍ഡില്‍സില്‍ 13.36 മീറ്റര്‍ ദൂരം കുറിച്ച നിത്യ രാംരാജ് വേഗതയേരിയ രണ്ടാമത്തെ ഭാരത വനിതാ താരം എന്നുള്ള പകിട്ട് നേടിയാണ് സ്വര്‍ണം സ്വന്തമാക്കിയത്.
800 മീറ്ററില്‍ മത്സരിച്ച കേരളത്തിന്റെ മുഹമ്മദ് അഫ്സല് ഇന്നലെ മൂന്നാമതായിപ്പോയി. 1:50.44 സെക്കന്‍ഡ് സമയത്താണ് അഫ്സല് ഫിനിഷ് ചെയ്തത്. ഹിമാചല്‍ പ്രദേശിന്റെ അന്‍കേഷ് ചവുദ ആണ് സ്വര്‍ണം നേടിയത്. 1:50.16 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്. മഹാരാഷ്ട്രയുടെ പ്രകാശ് ഗദാദെയ്ക്കാണ് വെള്ളി(1:50.16)
പ്രതികരിക്കാൻ ഇവിടെ എഴുതുക: