പാരിസ്: ലിഗ് വണില്‍ അഞ്ച് വീതം മത്സരങ്ങള്‍ അവശേഷിക്കെ ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന മൊനാക്കോ വരും സീസണ്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കി. കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതോടെയാണ് ടീം യോഗ്യത നേടയിത്.
മൊന്റെപില്ലിയെറിനെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ നേടിയാണ് മോനാക്കോ ജയിച്ചത്. കസൂം ഔട്ടാരയും യൂസഫ് ഫൊഫാനയും മോനാക്കോയ്‌ക്കായ് സ്‌കോര്‍ ചെയ്തു. കളിയുടെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും നേടിയത്. 52, 65 മിനിറ്റുകളിലായിരുന്നു വിജയഗോളുകള്‍.
പിഎസ്ജി തോറ്റതാണ് ഇന്നലത്തെ ലിഗ് വണ്‍ മത്സരങ്ങളിലെ മറ്റൊരു അത്ഭുതം. സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ പിഎസ്ജിക്കായി അവസാന ഹോം മാച്ചിനിറങ്ങിയ മത്സരമായിരുന്നു. ടുളോസിനെതിരെ 3-1നാണ് ടീം പരാജയപ്പെട്ടത്. എട്ടാം മിനിറ്റില്‍ എംബപ്പെ നേടിയ ഗോളില്‍ മുന്നിട്ടു നിന്ന ശേഷമാണ് പിഎസ്ജി മത്സരം അടിയറ വച്ചത്. കളിയുടെ 13-ാം മിനിറ്റില്‍ തിജിസ് ഡാല്ലിംഗ നേടിയ ഗോളില്‍ ടുളൂസ് ഒപ്പമെത്തി. ആദ്യ പകതുി 1-1 സമനിലയില്‍ തീര്‍ന്നു. രണ്ടാം പകുതിയില്‍ 68-ാം മിനിറ്റില്‍ യാന്‍ ഗ്‌ബോഹോ ടുളോസിന് ലീഡ് സമ്മാനിച്ചു. അവസാന നമിഷം ഫ്രാങ്ക് മാഗ്രി ലീഡ് വര്‍ദ്ധിപ്പിച്ചു.
മത്സരശേഷം ഗാലറിയില്‍ ആരാധകരോട് യാത്ര പറഞ്ഞാണ് എംബപ്പെ കളം വിട്ടത്. താരത്തിന്റെ യാത്രയയപ്പിന് ഗാലറിയില്‍ നിന്നും സമ്മിശ്ര പ്രതികരണമാണുണ്ടായത്.
ലീഗില്‍ നേരത്തെ തന്നെ പിഎസ്ജി കിരീടം ഉറപ്പിച്ചതാണ്. സീസണില്‍ ടീം തോല്‍ക്കുന്ന രണ്ടാം മത്സരം മാത്രമാണിത്. എന്നാല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പരാജയപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഒരു തോല്‍വി നേരിടേണ്ടിവന്നത് പിഎസ്ജിക്ക് ക്ഷീണമായിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ആണ് പിഎസ്ജിയെ തോല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: