India

ശത്രുസംഹാരത്തിനായി മോദിയുടെ വാരണസി യാത്ര; 1200 വര്‍ഷങ്ങള്‍ മുന്‍പ് ആദിശങ്കരന്‍ നടന്ന വഴി; 28 ക്ഷേത്രങ്ങള്‍, 40 ഘട്ടുകള്‍, 60 ആശ്രമങ്ങള്‍ വഴി യാത്ര

Published by

ലഖ്നൗ: 1200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദിശങ്കരാചാര്യര്‍ നടന്ന വഴിയിലൂടെ മോദിയുടെ വാരണാസി യാത്ര. ഈ വഴിയിലൂടെ നടന്നാല്‍ ശത്രുക്കള്‍ നിഗ്രഹിക്കപ്പെടുമെന്നാണ് വിശ്വാസം. പൗരാണിക ആത്മീയ പാതകളിലൂടെ ഊര്‍ജ്ജം ആവാഹിക്കുന്നതായി മോദിയുടെ ഈ യാത്ര. വാരണാസി ലോക്സഭസീറ്റില്‍ മത്സരിക്കുന്ന മോദി മെയ് 14 ചൊവ്വാഴ്ച തന്റെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പായാണ് തിങ്കളാഴ്ച വൈകീട്ട് വാരണാസി യാത്ര സംഘടിപ്പിച്ചത്.

തിങ്കളാഴ്ച നടന്ന മോദിയുടെ വാരണാസി യാത്രയില്‍ 28 ക്ഷേത്രങ്ങള്‍, 40 ഘട്ടുകള്‍, 60 ആശ്രമങ്ങള്‍ എന്നിവയെ സ്പര്‍ശിച്ചാണ് മോദിയുടെ കടന്നുപോയത്. ഈ 60 ആശ്രമങ്ങളില്‍ 1500 ഹിന്ദു സന്യാസിമാര്‍ വസിക്കുന്നു. ഇത് കൂടാതെ ഈ പാതയോരങ്ങളിലെ 23000 വീടുകള്‍, 18000 വാണിജ്യ കേന്ദ്രങ്ങള്‍, 257 ചെറിയ ക്ഷേത്രങ്ങള്‍ എന്നിവയും മോദിയെ വരവേറ്റു.

റാണി ലക്ഷ്മീഭായിയുടെ ജന്മസ്ഥലത്തിലൂടെയും യാത്ര കടന്നുപോയി. “വാരണാസിയുമായി തനിക്ക് സവിശേഷ ബന്ധമുണ്ട്. അത് അമ്മയും മകനും തമ്മിലുള്ള ബന്ധമാണ്. ഇക്കഴിഞ്ഞ 10 വര്‍ഷമായി കാശി (വാരണാസി)യുമായുള്ള ബന്ധം ശക്തമായി. ഇപ്പോള്‍ ഞാന്‍ അതിനെ എന്റെ കാശി എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്. “- മോദി ടൈംസ് നൗ ചാനലിന്റെ നാവികാ കുമാറുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക