തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ശ്രമം കൂടി അനുവദിക്കുന്നതിനുളള സേ പരീക്ഷ ഈ മാസം 28 മുതല്‍ ജൂണ്‍ നാല് വരെ നടത്തും.ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കി.
എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്ത കുട്ടികള്‍ക്ക് പരീക്ഷയെഴുതാം.എസ്എസ്എല്‍സി പരീക്ഷയില്‍ 99.69 ശതമാനമാണ് ഇക്കുറി വിജയം.
അടുത്ത തവണ മുതല്‍ പരീക്ഷാരീതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിട്ടുണ്ട്.ഇപ്പോള്‍ നിരന്തരമൂല്യ നിര്‍ണയത്തിന് 20 മാര്‍ക്കും എഴുത്തുപരീക്ഷയില്‍ പത്ത് മാര്‍ക്കുമുണ്ടെങ്കില്‍ പാസാകും. ഈ രീതി മാറ്റി എഴുത്തുപരീക്ഷയില്‍ എല്ലാ വിഷയത്തിനും മിനിമം 12 മാര്‍ക്കുണ്ടെങ്കിലേ ജയിക്കൂ എന്ന നില വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: