സോഷ്യല്‍ മീഡിയയില്‍ അതിശയവും മനുഷ്യത്വവും നിറഞ്ഞ വീഡിയോയാണ് വൈറലായിരിക്കുന്നത്. റയില്‍വേ പാളത്തിലൂടെ നടന്നുപോയ പശുവിനെ രക്ഷിച്ച വന്ദേഭാരതിന്റെ ലോക്കോ പൈലറ്റിന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടിനേടിയിരിക്കുന്നത്. എമര്‍ജെന്‍സി ബ്രേക്ക് ഇട്ട് പശുവിനെ ലോക്കോ പൈലറ്റ് രക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
#वंदे_भारत_एक्सप्रेस के आगे गाय आ गई, ड्राइवर के इमर्जेंसी ब्रेक लगाते-लगाते फिर भी आधी गाय ट्रेन नीचे आ गई, "और फंस गई!!
धन्यवाद ड्राइवर साहब, जय श्रीकृष्ण #viralvideo pic.twitter.com/tZB7nZUCRY
— MANOJ SHARMA LUCKNOW UP🇮🇳🇮🇳🇮🇳 (@ManojSh28986262) May 11, 2024
വന്ദേഭാരത് എക്സ്പ്രസിന്റെ സ്പീഡ് നമുക്കറിയാം. അപകടം നടന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നും എന്നാല്‍ ഇവിടെ നടന്നത് തികച്ചും മനുഷ്യത്വം നിറഞ്ഞ പ്രവൃത്തി ഒന്നുമാത്രമാണ്. കുതിച്ചു പാഞ്ഞുവന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് റെയില്‍വേ ട്രാക്കില്‍ പശുവിനെ കണ്ടതും പശുവിനെ രക്ഷിക്കാന്‍ എമര്‍ജന്‍സി ബ്രേക്ക് ഇട്ടു.
എന്നാല്‍ അപ്പോഴേയ്ക്കും പശു ട്രാക്കിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിയതായി ദൃശ്യങ്ങളില്‍ കാണാം. ഇത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് ട്രെയിന്‍ പുറകോട്ടേയ്ക്ക് എടുത്ത് പശുവിന്റെ ജീവന് രക്ഷിക്കുകയായിരുന്നു.
അതിവേഗത്തില്‍ പായുന്ന ട്രെയിന്‍ തട്ടി മൃഗങ്ങള്‍ ചത്ത സംഭവങ്ങള്‍ രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെയാണ് ലോകോപൈലറ്റിന്റെ കാരുണ്യം ചര്‍ച്ചയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: