കിളിമാനൂര്‍: അരനൂറ്റാണ്ട് മുമ്പത്തെ ഓര്മ പുതുക്കി കിളിമാനൂര്‍ കൊട്ടാരത്തില്‍ നടന്ന സുവോളജി കൂട്ടായ്മ ശ്രദ്ധേയമായി. നിലമേല്‍ എന്‍എസ്എസ് കോളജിലെ 1973-76 ബാച്ചിലെ കൂട്ടുകാരാണ് ഓര്‍മകള്‍ പുതുക്കാനും സ്നേഹം പങ്കുവയ്ക്കാനും അന്നത്തെ പ്രൊഫസര്‍ ആയിരുന്ന ഗോവിന്ദപിള്ളയെ ആദരിക്കാനും ഇന്നലെ കിളിമാനൂര്‍ കൊട്ടാരത്തിലെ നാടകശാലയില്‍ ഒത്തു കൂടിയത്.
സ്മൃതി സംഗമം എന്ന് പേരിട്ട പരിപാടിയില്‍ 25 ഓളം പേരാണ് ഒത്തുകൂടിയത്. 51 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച്ച എല്ലാവര്ക്കും വേറിട്ട അനുഭവമായി. കിളിമാനൂര്‍ കൊട്ടാരത്തിലെ സരളാ രാജയുടെ നേതൃത്വത്തില്‍ കടയ്ക്കല്‍ മോഹന്‍കുമാറും നിലമേല്‍ എം.എ. വഹീദും മുന്‍കൈയെടുത്താണ് സ്മൃതി സംഗമം സംഘടിപ്പിച്ചത്.
മരണപ്പെട്ട കൂട്ടുകാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആരംഭിച്ച പരിപാടിയില്‍ കിളിമാനൂര്‍ പാലസ് ട്രസ്റ്റ് സെക്രട്ടറിയും സംഗീത സംവിധായകനുമായ രാമവര്‍മ്മ തമ്പുരാന് മുഖ്യാതിഥിയായി. പ്രൊഫ. ഗോവിന്ദപിള്ളയെയും അദ്ദേഹത്തിന്റെ ഭാര്യ ഗിരിജയെയും ആദരിച്ചു. പങ്കെടുത്തവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചും ഉച്ചയ്ക്ക് ഒരുമിച്ച് ഭക്ഷണം കഴിച്ചും വീണ്ടും ഒത്തുകൂടാമെന്ന് തീരുമാനിച്ച് വൈകുന്നേരത്തോടെയാണ് പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: