അജ്മീര്‍: ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ മദ്രസ വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തിയതായി പോലീസ്. അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിര്‍ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 27ാം തീയതിയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആറ് പേരെ കസ്റ്റഡിയിലെടുത്തെന്ന് അജ്മീര്‍ പോലീസ് അറിയിച്ചു.
ഉത്തര്‍ പ്രദേശ് സ്വദേശിയായ മാഹിര്‍ കഴിഞ്ഞ എട്ട് വര്‍ഷമായി മസ്ജിദിലാണ് താമസം. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേര് മാഹിറിനെ കൊലപ്പെടുത്തി എന്നാണ് എല്ലാ വിദ്യാര്‍ത്ഥികളും നല്കിയ മൊഴി. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കൊലപാതകികളെ സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചില്ല. എന്നാല്‍ മദ്രസയിലെ വിദ്യാര്‍ത്ഥികളില്‍ ഒരാളെ മാഹിര്‍ ലൈംഗികമായി ചൂഷണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു.
अजमेर पुलिस की टीम को मौलाना माहिर के ब्लाइंड मर्डर की गुत्थी को सुलझाने के लिए हार्दिक बधाई।https://t.co/u2U2xzXX2I pic.twitter.com/hmW5cf7KdJ
— Devendra Kumar Bishnoi (@dkbipsraj) May 12, 2024
സംഭവം തുറന്നുപറയുമെന്ന് പറഞ്ഞപ്പോള്‍ ഇമാം വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ മാഹിറിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കാന്‍ കാരണം. മര്‍ദിച്ച ശേഷം കഴുത്തില്‍ കയറിട്ടാണ് ഇമാമിനെ വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തിയതെന്നും അജ്മീര്‍ പോലീസ് സൂപ്രണ്ട് ദേവേന്ദ്ര കുമാര്‍ ബിഷ്നോയ് പറഞ്ഞു. പ്രായപൂര്‍ര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ ആയതിനാല്‍ അവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: