ന്യൂദല്‍ഹി: ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ ഋഷിരാജ് സിംഗ്, പ്രിന്‍സ് ശുക്ല എന്നിവര്‍ ചേര്‍ന്ന് രചിച്ച ‘കോണ്‍സ്റ്റിറ്റിയൂഷണല്‍ ജേര്‍ണി ആന്‍ ഓവര്‍വ്യൂ ഫ്രം 2014 ടു 2024’ എന്ന പുസ്തകത്തിന്റെ പ്രകാശനം കേന്ദ്ര നിയമമന്ത്രി അര്ജ്ജുന് റാം മേഘ്വാള് നിര്‍വ്വഹിച്ചു.
കോണ്‍സ്റ്റിട്യൂഷണല്‍ ക്ലബില്‍ നടന്ന ചടങ്ങില്‍ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്സ് പ്രസിഡന്റ് റാം ബഹദൂര്‍ റായ് അധ്യക്ഷനായി. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് മനന്‍ മിശ്ര, മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന് ഗോവിന്ദ് ഗോയല്‍, അഖിലഭാരതീയ അധിവക്ത പരിഷത്ത് സംഘടനാ സെക്രട്ടറി ശ്രീഹരി ബോരിക്കര്‍, പ്രഗ്യ സന്സ്ഥാന് സെക്രട്ടറി രാകേഷ് സിംഗ്, സെന്റര്‍ ഫോര്‍ നരേന്ദ്രമോദി സ്റ്റഡീസ് ചെയ ര്‍മാന്‍ ഡോ. ജാസിം മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
പുസ്തക രചയിതാക്കളായ ഋഷിരാജ് സിംഗ്, പ്രിന്‍സ് ശുക്ല എന്നിവര്‍ മറുപടി പ്രസംഗം നടത്തി. 2014 മുതല്‍ 2024 വരെ നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ പരിഷ്കാരങ്ങളെകുറിച്ചാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: