കോട്ടയം മന്ത്രി വി.എന്‍ വാസവനെ വേദിയിലെത്തി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ മെത്രാപ്പോലീത്ത ഡോ.ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ്. കേരളം ഭരിക്കുന്നത് ഏകാധിപത്യ സര്‍ക്കാരാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
സഭയെ ഭീഷണിപ്പെടുത്തുന്ന രീതി സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഓര്‍ത്തഡോക്സ് സഭാ പള്ളിയുടെ നവതി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ കോടതിവിധികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്. സഭ വേര്‍തിരിവു നേരിടുന്നു. നാടിന്റെ നിയമം എല്ലാവര്ക്കും വേണ്ടിയാണ്. ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം നിലനിര്‍ത്തണമെന്നും കോടതി വിധികളില്‍ സര്‍ക്കാരിന്റെ അലഭാവം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
എന്നാല്‍ ഓര്‍ത്തഡോക്സ് സഭയോട് വിവേചനം കാണിക്കുന്നില്ലെന്ന് പിന്നീട് പ്രസംഗിച്ച് മന്ത്രി വി എന്‍ വാസവന് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: