Kerala

ഡോക്ടറെ കളക്ടറുടെ വീട്ടിലേക്ക് വിളിച്ച സംഭവം: ആരോഗ്യ ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടി

Published by

തിരുവനന്തപുരം: ഒാപിയില്‍ രോഗികളെ പരിശോധിച്ചു കൊണ്ടിരുന്ന ഡോക്ടറെ കളക്ടര്‍ ജെറോമിക് ജോര്‍ജ് കുഴിനഖം പരിശോധിക്കാന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹനോട് റിപ്പോര്‍ട്ട് തേടി. ആരോഗ്യ ഡയറക്ടര്‍ കെ.ജെ. റീനയാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

ജനറല്‍ ആശുപത്രിയിലെ സര്‍ജറി വിഭാഗം ഡോക്ടര്‍ ഉണ്ണികൃഷ്ണനെയാണ് കളക്ടറുടെ കവടിയാറിലെ ഔദ്യോഗീക വസതിയിലേക്ക് വിളിച്ചുവരുത്തിയത്. കളക്ടറുടെ ഗണ്‍മാന്‍ ഡിഎംഒയെ വിളിച്ച് ഡോക്ടറെ അയയ്‌ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ ഡിഎംഒ ഡോ. ബിന്ദു പേരൂര്‍ക്കട ആര്‍എംഒ ഡോ. അനില്‍ രാധാകൃഷ്ണനെ വിളിച്ച് കളക്ടറുടെ വീട്ടിലേയിലേക്കു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതു നിരസിച്ചു. തുടര്‍ന്നാണ് ഡിഎംഒ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി ജയിംസിനെ വിളിച്ചത്. ഡിഎംഒ ആവശ്യപ്പെട്ടതിനാല്‍ അവര്‍ ഒപിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. ഉണ്ണികൃഷ്ണനെ കളക്ടറുടെ വസതിയിലേക്ക് അയക്കുകയായിരുന്നു. കളക്ടറുടെ ഗണ്‍മാനും വിളിച്ചതും ഡോക്ടറെ നിയോഗിക്കാന്‍ നിര്‍ദേശിച്ചതും ഡിഎംഒ ആയതിനാലാണ് ഡിഎംഒയില്‍ നിന്ന് ആരോഗ്യ ഡയറക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക