തിരുവനന്തപുരം: ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്റെ സ്ഫോടനാത്മകമായ പ്രസംഗം വൈറലാവുകയാണ്. അതിലെ ഒരു നടിയെക്കുറിച്ചുള്ള വിവാദം നീക്കിയാലും മറ്റ് ചില പരാമര്‍ശങ്ങളും ചര്‍ച്ചാ വിഷയമാവുകയാണ്.
അതിലൊന്ന് ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത് സിപിഎം നേതാവ് പി. മോഹനന്റെ മകന് നികിതാസ് ജൂലിയസാണോ എന്ന ചോദ്യമാണ്. ” പി.മോഹനന്റെയും ലതികയുടെയും മകന് നികിതാസ് ജൂലിയസ് ആണല്ലോ കോഴിക്കോട് ജില്ലയില്‍ സിപിഎമ്മിന്റെ സൈബര്‍ ലോകത്തെ നിയന്ത്രിക്കുന്നത്. അവനാണല്ലോ പി.വി. അന്‍വര്‍ എംഎല്‍എയുടെ പ്രധാന ആള്. ഇന്ദുമേനോന് എന്ന എഴുത്തുകാരി പറയുന്നത് പ്രകാരമാണെങ്കില്‍ അവനാണല്ലോ ബിജെപിയുടെ ശ്രീധരന്‍പിള്ള എന്ന ഗവര്‍ണര്‍ക്ക് നേരെ കാറോടിച്ച് കയറ്റി അയാളെ കൊല്ലാന്‍ നോക്കിയത്. ഇതൊക്കെ സൈബര്‍ ലോകത്ത് വന്നതാണല്ലോ?”- ഇതും കെ.എസ്. ഹരിഹരന്റെ വിവാദ പ്രസംഗത്തിന്റെ ഒരു ഭാഗമാണ്.
“ശ്രീധരന്‍പിള്ള എന്ന ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ച് അയാളെ കൊല്ലാന്‍ ശ്രമിച്ചിട്ടും ശ്രീധരന്‍പിള്ള പറഞ്ഞത് പയ്യനല്ലേ വിട്ടേക്കൂ എന്നാണ്. മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും രണ്ട് പുസ്തകവുമായി പോയതിനാണ് അലന് ഷുഹൈബിനെ യുഎപിഎ ചുമത്തി പി. മോഹനന്റെ നാട്ടിലെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേ സമയം ഗോവ ഗവര്‍ണറെ കൊല്ലാന്‍ ശ്രമിച്ചതിന് കേസില്ല. “- കെ.എസ്. ഹരിഹരന്റെ മറ്റൊരു ആരോപണം ഇതാണ്. എന്തായാലും കെ.എസ്. ഹരിഹരന്റെ ഈ പ്രകോപനപ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.
വടകരയില്‍ ആര്‍എംപിയും യുഡിഎഫും ചേര്‍ന്ന് നടത്തിയ പരിപാടിയിലായിരുന്നു കെ.എസ്. ഹരിഹരന്റെ ഈ പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: