തിരുവനന്തപുരം: കരമനയിലെ അഖില്‍ കൊലപാതകത്തില്‍ മുഖ്യപ്രതികളിലൊരാളായ സുമേഷിനെയും പിടികൂടി. ഇതോടെ കൊലപാതകം നടത്തിയ മൂന്ന് പ്രതികളും പിടിയിലായി.
തമിഴ്നാട്ടിലേക്ക് കടക്കാനുള്ള നീക്കത്തിനിടെ കൊച്ചുവേളിയില്‍ നിന്നാണ് ഷാഡോ പൊലീസ് സുമേഷിനെ പിടികൂടിയത്. അഖില്‍ അപ്പു, വിനീത് രാജ്, സുമേഷ് എന്നിവരാണ് മുഖ്യപ്രതികള്‍. ഇവരില്‍ അഖില്‍ അപ്പുവും വിനീത് രാജും ഇന്ന് രാവിലെ പിടിയിലായിരുന്നു.
മുഖ്യപ്രതികളില്‍ ഒരാളായ അപ്പുവെന്നറിയപ്പെടുന്ന അഖിലിനെ ഇന്ന് പുലര്‍ച്ച തമിഴ്നാട്ടില്‍ നിന്ന് പിടികൂടിയിരുന്നു. നഗര മധ്യത്തിലെ രാജാജി നഗറില്‍ നിന്നാണ് വിനീത് രാജിനെ ഷാഡോ പൊലീസ് പിടികൂടിയത്. വിനീതാണ് കല്ലുകൊണ്ട് അഖിലിന്റെ തലയ്ക്കടിച്ചത്.മുഖ്യപ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച നാല് പേര് കൂടി പിടിയിലായിട്ടുണ്ട്. കുട്ടപ്പന് എന്ന അനീഷ്, ഹരിലാല്‍, കിരണ്‍ കൃഷ്ണ, കിരണ്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.
പാപ്പനംകോട് ബാറിലുണ്ടായ തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട അഖിലും വിനീതും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന്റെ പക വീട്ടാനാണ് ഗുണ്ടാസംഘം പട്ടാപ്പകല്‍ വീടിന് സമീപം വച്ച് അഖിലിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: