തിരുവനന്തപുരം: മധ്യവേനലവധി തിരക്ക് പരിഗണിച്ച് കൊച്ചുവേളിയില്‍ നിന്ന് കൊല്ലം, മധുര വഴി ചെന്നൈയ്ക്ക് ട്രെയിന്‍. മുന്‍പ് മീറ്റര്‍ ഗേജ് പാത ആയിരുന്നപ്പോള്‍ ഈ റൂട്ടില്‍ ട്രെയിന്‍ ഉണ്ടായിരുന്നു.
മെയ് 16 മുതല്‍ ജൂണ്‍ 29 വരെ വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.40ന് താംബരത്തുനിന്ന് പുറപ്പെടുന്ന പ്രത്യേക ട്രെയിന്‍ (നമ്പര്‍: 06035) അടുത്ത ദിവസം ഉച്ചയ്ക്ക് 1.40ന് കൊച്ചുവേളിയിലെത്തും.
മെയ് 17 മുതല്‍ ജൂണ്‍ 30 വരെ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചുവേളിയില്‍ നിന്ന് ഉച്ചകഴിഞ്ഞ് 3.35ന് പുറപ്പെടുന്ന നമ്പര്‍: 06036 ട്രെയിന്‍ അടുത്ത ദിവസം രാവിലെ 7.35ന് താംബരത്ത് എത്തും.
ചെങ്കല്‍പട്ട്, മേലേമരുവത്തൂര്, വില്ലുപുരം, വിരുദാചലം, തിരുച്ചിറപ്പള്ളി, ദിണ്ടിഗല്‍, മധുര, വിരുദുനഗര്‍, ശിവകാശി, ശ്രീവില്ലിപുത്തൂര്‍, രാജപാളയം, ശങ്കരന്‍കോവില്‍, കടയനല്ലൂര്‍, തെങ്കാശി, ചെങ്കോട്ട, തെന്മല, പുനലൂര്‍, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം വഴി കൊച്ചുവേളിയിലെത്തും. 14 എ സി 3 ടയര്‍ കോച്ചുകളാണ് ഇതില്‍ ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: