തായ്പേയ്: പ്രതിമാസ പെന്ഷന് തുക കൈക്കലാക്കാന്‍ അച്ഛന്റെ മൃതദേഹം വര്‍ഷങ്ങളോളം ഒളിപ്പിച്ചു വച്ച് യുവതി. പിതാവിന്റെ സൈനിക പെന്ഷന് തുകയായ ഒരു ലക്ഷത്തിലധികം രൂപ കൈക്കലാക്കാനാണ് യുവതി മൃതദേഹം ഒളിപ്പിച്ചു വച്ചത്.
പകര്‍ച്ചവ്യാധി ബോധവത്ക്കരണത്തിനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ഇവര്‍ വീട്ടില്‍ പ്രവേശിപ്പിച്ചിരുന്നില്ല. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ യുവതിയെയും പിതാവിനെയും പറ്റി അന്വേഷിച്ചു. പിതാവ് വൃദ്ധസദനത്തിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് യുവതി പറഞ്ഞത്. പിന്നീട് സഹേദരനൊപ്പമാണെന്നും പറഞ്ഞു. ഇവരുടെ സഹോദരന് 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചതായി ഉദ്യോഗസ്ഥര്‍ കണ്ടെണ്ടത്തി.
വീണ്ടണ്ടും ചോദ്യം ചെയ്തപ്പോള്‍ സഹോദരനൊപ്പം താമസിക്കവെ പിതാവ് മരിച്ചുവെന്നും ബോഡി നാട്ടിലേക്ക് കൊണ്ടണ്ടുവരാനാകാഞ്ഞതിനാല് മരണ സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു പ്ലാസ്റ്റിക്ക് ബാഗില്‍ ഒളിപ്പിച്ചനിലയില്‍ മുതിര്‍ന്ന ഒരാളുടെ അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെണ്ടത്തി. അന്വേഷണത്തില്‍ യുവതിയുടെ പിതാവ് മരിച്ചിട്ട് വര്‍ഷങ്ങളായെന്നും കണ്ടെണ്ടത്തി. മൃതദേഹം മറവു ചെയ്യാതെ ഒളിപ്പിച്ചു വയ്ക്കുന്നത് തായ്വാനില് 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: