പെരുമ്പാവൂർ : തലയണ കടയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന പ്രതി പിടിയിൽ. ആസാം നൗഗാവ് സിംഗമാരി സ്വദേശി അസ്ഹർ മെഹബൂബ് (24)നെയാണ് പെരുമ്പാവൂർ എ എസ്പി യുടെ നേതൃത്വത്താലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ഇയാൾ ജ്യോതി ജംഗ്ഷനിൽ നടത്തുന്ന തലയണക്കടയുടെ മറവിൽ ഹെറോയിൻ വില്പന നടത്തിവരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 93 കുപ്പി ഹെറോയിൻ (8 ഗ്രാo ) പിടികൂടിയത്. ആസാമിൽ നിന്ന് ഇയാൾ മയക്കുമരുന്ന് എത്തിച്ചു കുപ്പികളിലാക്കി വിൽപ്പന നടത്തി വരികയായിരുന്നു. കഴിഞ്ഞദിവസം 16 കിലോ കഞ്ചാവുമായി ഒരു ഒഡീഷ സ്വദേശിയെ അന്വേഷണസംഘം പിടികൂടിയിരുന്നു.
എ.എസ്.പി മോഹിത് രാവത്തിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.കെരാജേഷ് ,സബ് ഇൻസ്പെക്ടർമാരായ വി.വിദ്യ, റെജി മോൻ എ.എസ്.ഐ പി.എഅബ്ദുൽ മനാഫ് സീനിയർ സി പി ഒ മാരായ ടി.എൻമനോജ് കുമാർ, ടി.എഅഫ്സൽ ,എ.ടി ജിൻസ്, സി.പി ഒ മാരായ കെ.എഅഭിലാഷ് ,ബെന്നി ഐസക് എനിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: