വാഴ്സോ: മാഗ്നസ് കാള്‍സനെ പ്രജ്ഞാനന്ദ തോല്‍പിച്ചതിനെക്കുറിച്ച് ഇത് അഭിമാനത്തിന്റെ സമയമെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര കമ്പനിയുടമ ആനന്ദ് മഹീന്ദ്ര. ഈ ആവേശകരമായ വിജയം ദേശാഭിമാനം ഉണര്‍ത്തുന്നതായെന്നും ആനന്ദ് മഹീന്ദ്ര സമൂഹമാധ്യമത്തില്‍ കുറിച്ചു.
Time to brag about Pragg…
— anand mahindra (@anandmahindra) May 11, 2024
ഗ്രാന്റ് ചെസ് ടൂറിന്റെ ഭാഗമായി പോളണ്ടില്‍ നടക്കുന്ന സൂപ്പര്‍ ബെറ്റ് റാപിഡ് ആന്റ് ബ്ലിറ്റ്സ് ചെസില്‍ അതിവേഗ കരുനീക്കങ്ങളുടെ രാജാവായ മാഗ്നസ് കാള്‍സനെ പ്രജ്ഞാനന്ദ തകര്‍ത്തത്. 11ാം റൗണ്ടിലായിരുന്നു പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്പിച്ചത്.
ചെസില്‍ കുറഞ്ഞ സമയം കൊണ്ട് വിജയിയെ തീരുമാനിക്കുന്ന റാപിഡ്, ബ്ലിറ്റ്സ് എന്നീ വിഭാഗങ്ങളില്‍ ലോക ചാമ്പ്യനും എതിരാളികളില്ലാത്ത താരവുമാണ് മാഗ്നസ് കാള്സന്. ആ കാള്‍സനെയാണ് ഇന്ത്യയുടെ കൗമാരതാരമാ പ്രജ്ഞാനന്ദ അട്ടിമറിച്ചത്.
മാഗ്നസ് കാള്സന്-പ്രജ്ഞാനന്ദ മത്സരത്തില്‍ ക്വീന്‍ എന്‍ഡ് ഗെയിമില്‍ 69ാം നീക്കമായപ്പോള്‍ പ്രജ്ഞാനന്ദയ്ക്ക് ഒരു കാലാള്‍ കൂടുതലായി. അധികം വൈകാതെ മാഗ്നസ് കാള്സന് തോല്‍വി സമ്മതിച്ചു.
വ്യത്യസ്തമായ സമൂഹമാധ്യമ പോസ്റ്റിലൂടെ ജനശ്രദ്ധ നേടുന്ന വ്യവസായി ആണ് ആനന്ദ് മഹീന്ദ്ര. പ്രജ്ഞാനന്ദയെക്കുറിച്ച് ആനന്ദ് മഹീന്ദ്ര പങ്കുവെച്ച പോസ്റ്റിനോട് മൂന്ന് ലക്ഷം പേരാണ് പ്രതികരിച്ചത്. 2023ല്‍ ഒരു എക്സ് യുവി 400 എന്ന വൈദ്യുതി കാര്‍ പ്രജ്ഞാനന്ദയുടെ കുടുംബത്തിന് സമ്മാനിച്ച വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര. ഫിഡെ ലോകചെസ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കടന്നതിനാണ് ആനന്ദ് മഹീന്ദ്ര പ്രജ്ഞാനന്ദയ്ക്ക് കാര്‍ സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: