തിരുവനന്തപുരം: സൗത്ത് തപാല്‍ ഡിവിഷനിലെ പോസ്റ്റ് ഓഫീസുകളില്‍ ഡയറക്ട് ഏജന്റ്, ഫീല്‍ഡ് ഓഫീസര്‍ തസ്തികകളിലേക്ക് നിയമനത്തിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. 28ന് നെയ്യാറ്റിന്‍കര ഹെഡ് പോസ്റ്റ്ഓഫീസ്, 29ന് പേരൂര്‍ക്കട പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് 2 മണി വരെയാണ് ഇന്റര്‍വ്യൂ.
എസ്എസ്എല്‍സി യോഗ്യതയുള്ള 18 മുതല്‍ 55 വരെ പ്രായമുള്ളവര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച് 65 കഴിയാത്തവര്‍ക്കും അപേക്ഷിക്കാം. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും മുന്‍ഗണന. അഭിമുഖത്തിന് പങ്കെടുക്കുന്നവര്‍ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍, പാന്‍, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9037666123, 9447720212.
പ്രതികരിക്കാൻ ഇവിടെ എഴുതുക: