മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി. കാളികാവ് സ്വദേശി ജിഗിൻ(14)ആണ് മരിച്ചത്. കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് രണ്ടാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒരാഴ്ചക്കിടെ ജില്ലയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ജിഗിന്റെ പിതാവും സഹോദരനും വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് ജിഗിൻ മരിക്കുന്നത്. മഞ്ഞപ്പിത്തമാണ് മരണകാരണമെന്ന് സ്ഥിരീകരണം ഇന്നലെയാണ് വന്നത്.
ഇന്ന് രാവിലെ പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം നിലമ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചിരുന്നു. നിലമ്പൂർ ചാലിയാർ സ്വദേശി റനീഷ്(42) ആണ് മരിച്ചത്. രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: