മുംബൈ: ബിജെപി കേരള സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംബൈയില്‍ എത്തി.
വിമാനത്താവളത്തില്‍ വെച്ച് ബിജെപി മഹാരാഷ്ട്ര കേരള സെല്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.ബി. ഉത്തംകുമാര്‍, കേന്ദ്രീയ നായര്‍ സാംസ്കാരിക സംഘ് ചെയര്മാന് ഹരികുമാര്‍ മേനോന്, ബിജെപി നേതാക്കളായ ദാമോദരന്‍ പിള്ള, സുരേശന് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
മുംബൈയിലും സമീപത്തുള്ള ഉപനഗരങ്ങളിലും മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് വിവിധ പരിപാടികളില്‍ കെ. സുരേന്ദ്രന് പങ്കെടുക്കുമെന്ന് ഉത്തംകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: