വാഴ്സോ: പോളണ്ടില്‍ നടക്കുന്ന സൂപ്പര്‍ ബെറ്റ് റാപിഡ് ചെസില്‍ ചൈനയുടെ വെയ് യി ചാമ്പ്യനായി. റാപിഡിന്റെ ഒമ്പത് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോഴാണ് വെയ് യി 13 പോയിന്‍റോടെയാണ് ചാമ്പ്യനായത്. അഞ്ച് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയും ആണ് വെയ് യി നേടിയത്. ജയത്തിന് രണ്ട് പോയിന്‍റ്, സമനിലയ്‌ക്ക് ഒരു പോയിന്‍റ് എന്നിങ്ങനെയാണ് ലഭിക്കുക. ഒമ്പ്ത് കളിയും ജയിച്ചാല്‍ 18 പോയിന്‍റ്. വെയ് യി 18ല്‍ 13 പോയിന്‍റ് നേടി.
മാഗ്നസ് കാള്‍സനാണ് റാപിഡില്‍ രണ്ടാം സ്ഥാനത്ത്- 12 പോയിന്‍റ്. പത്ത് താരങ്ങളുടെ ഒമ്പത് റൗണ്ട് മത്സരത്തില്‍ മാഗ്നസ് തോല്‍വി അറിഞ്ഞില്ലെങ്കിലും സമനിലകള്‍ കൂടുതലായിരുന്നതിനാലാണ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. മൂന്ന് ജയവും ആറ് സമനിലയുമായിരുന്നു കാള്‍സന്. ഇന്ത്യയുടെ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്തായി-10 പോയിന്‍റ്.പ്രജ്ഞാനന്ദയ്‌ക്ക് മൂന്ന് ജയം ഉണ്ടായെങ്കിലും നാല് സമനിലകളും രണ്ട് തോല്‍വിയും ഉണ്ടായി. അതിവേഗ കരുനീക്കങ്ങള്‍ക്ക് പേര് കേട്ട റാപിഡ് ചെസില്‍ ഇന്ത്യയിലെ ഒന്നാമന്‍ തന്നെയാണ് പ്രജ്ഞാനന്ദയെ കണക്കാക്കുന്നത്.
ഗുകേഷ് ഉള്‍പ്പെടെ 10 ഗ്രാന്‍റ് മാസ്റ്റര്‍മാരാണ് ഈ ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഗുകേഷ് ഇപ്പോള്‍ ഒമ്പതാം സ്ഥാനത്താണ്. ഇന്ത്യയുടെ തന്നെ അര്‍ജുന്‍ എരിഗെയ്സ് ആറാം സ്ഥാനത്താണ്. ഗുകേഷിന് രണ്ട് ജയവും നാല് തോല്‍വിയും മൂന്ന് സമനിലയുമാണ് ഉണ്ടായത്.
ഇനി ഒമ്പത് റൗണ്ടുകള്‍ ബ്ലിറ്റ്സ് പൂര്‍ത്തിയാകാനുണ്ട്. ഞായറാഴ്ചയോടെ ബ്ലിറ്റ്സ് ചാമ്പ്യനാര് എന്ന് അറിയാന്‍ കഴിയും.
ഗ്രാൻഡ് ചെസ്സ് ടൂർ
ഗ്രാൻഡ് ചെസ്സ് ടൂർ (GCT) എന്നത് ചെസ്സ് ടൂർണമെൻ്റുകളുടെ ഒരു സർക്യൂട്ടാണ് , അവിടെ കളിക്കാർ ഒന്നിലധികം സമ്മാന പൂളുകൾക്കായി മത്സരിക്കുന്നു. ഗ്രാൻഡ് ചെസ് ടൂറിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന ടൂർണമെൻ്റുകളിൽ നോർവേ ചെസ്സ് , സിൻക്യൂഫീൽഡ് കപ്പ് , ലണ്ടൻ ചെസ്സ് ക്ലാസിക് എന്നിവ ഉൾപ്പെടുന്നു . സൂപ്പര്‍ബെറ്റ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്‍റ് സൂപ്പര്‍ ചെസിന്റെ ഭാഗമാണ്. (വിക്കിപീഡിയ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: