ന്യൂദല്‍ഹി: യാത്രക്കാരുടെ എണ്ണത്തില്‍ റിക്കാര്‍ഡിട്ട് നമോ ഭാരത് ട്രെയിന്‍.
രാജ്യത്തെ ആദ്യത്തെ റീജിയണല്‍ റാപിഡ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റംസ് (ആര്‍ആര്‍ടിഎസ്) റെയില്‍ സര്‍വീസായ നമോ ഭാരതില്‍ ഇതുവരെ യാത്ര ചെയ്തത് പത്തു ലക്ഷം പേര്‍. ദല്‍ഹിയിലെ സരായ് കാലേ ഖാന്‍ മുതല്‍ ഉത്തര്‍പ്രദേശിലെ മീററ്റിലെ മോദിപുരം വരെ 82.15 കിലോമീറ്ററാണ് റെയില്‍പാത.
ദല്‍ഹി മുതല്‍ ഗാസിയാബാദ് വരെയുള്ള ഒന്നാം ഭാഗം (17 കി.മി.) ഒക്‌ടോബറില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. 25 സ്റ്റേഷനുകളും രണ്ട് ഡിപ്പോകളുമുള്ള പാതയുടെ രണ്ടാം ഭാഗത്തിന്റെ നിര്‍മാണം 2025-ഓടെ പൂര്‍ത്തിയാകും. സാഹിബാബാദിനും മോദി നഗര്‍ നോര്‍ത്തിനും ഇടയിലുള്ള 34 കിലോമീറ്റര്‍ ദൂരത്തില്‍ എട്ട് സ്റ്റേഷനുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. പ്രതിദിനം എട്ട് ലക്ഷം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ളതാണ് നമോ ഭാരത്. മണിക്കൂറില്‍ 160 കിലോമീറ്ററാണ് വേഗത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: