ന്യൂദല്‍ഹി: പാകിസ്ഥാന് കോണ്‍ഗ്രസ് ക്ലീന്‍ ചിറ്റ് നല്‍കുന്നതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ക്ലീന്‍ചിറ്റ് നല്‍കിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് പൂനെവാലയുടെ പ്രതികരണം.
കോണ്‍ഗ്രസ് പാകിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കുന്നത് യാദൃച്ഛികമല്ല. നന്നായി ചിന്തിച്ചാണ് അവര്‍ വെള്ളപൂശുന്നത്. കോണ്‍ഗ്രസിന് പാകിസ്ഥാനില്‍ നിന്ന് ലഭിക്കുന്ന പിന്തുണ ഇതാണ് വ്യക്തമാക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ഭാരതത്തെ കുറ്റപ്പെടുത്തുകയും സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ചോദ്യം ചെയ്യുകയുമാണ്.
മോദിയെ എതിര്‍ക്കാനുള്ള ശ്രമത്തില്‍ അവര്‍ സൈന്യത്തിന്റെ ധീരതയെ പോലും ചോദ്യം ചെയ്യുന്നു. അന്താരാഷ്‌ട്ര വേദികളില്‍ ഇത് പാകിസ്ഥാന് ഗുണം ചെയ്യും, ഇതാണ് കോണ്‍ഗ്രസ് നേതാക്കളെ പിന്തുണയ്‌ക്കാന്‍ പാകിസ്ഥാനെ പ്രേരിപ്പിക്കുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.
തെലങ്കാന മുഖ്യമന്ത്രിയുടെ പരാമര്‍ശം ദേശീയ താല്‍പര്യത്തിന് എതിരാണെന്ന് ബിജെപി നേതാവ് പ്രകാശ് റെഡ്ഡി പറഞ്ഞു. ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഐബി, റോ പോലുള്ള രഹസ്യാന്വേഷണ ഏജന്‍സികളുടെ മനോവീര്യം കെടുത്തും. കോണ്‍ഗ്രസ് വോട്ടിന് വേണ്ടി എന്ത് വേഷം കെട്ടാനും തയ്യാറാകുന്നവരാണെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം, അദ്ദേഹം പറഞ്ഞു.
മണി ശങ്കര്‍ അയ്യരുടെ പാക് അനുകൂല പരാമര്‍ശം കത്തിപ്പടരുന്നതിനിടയിലാണ് തെലങ്കാന മുഖ്യമന്ത്രിയും അതേ സ്വരത്തില്‍ സംസാരിച്ചത്. ആണവായുധ രാജ്യമായതിനാല്‍ പാകിസ്താനെ ബഹുമാനിക്കണമെന്നായിരുന്നു അയ്യരുടെ വാക്കുകള്‍. പാകിസ്താന്‍ ശക്തരാണെന്നും പിഒകെ ഭാരതത്തില്‍ ലയിച്ചാല്‍ അവര്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയും പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: