അയോദ്ധ്യ: അക്ഷയ തൃതീയ ദിനം അയോദ്ധ്യയിലും ഏറെ പ്രത്യേകത നിറഞ്ഞു. വിശേഷാവസരങ്ങളില്‍ രാമലല്ലയും അയോദ്ധ്യയും പതിവായി ഒരുങ്ങാറുള്ളത് പുഷ്പങ്ങളാലാണെങ്കില്‍ ഇത്തവണയത് വ്യത്യസ്തമായി.
മാമ്പഴം, പൈനാപ്പിള്‍, തണ്ണിമത്തന്‍, ഓറഞ്ച് തുടങ്ങി ഈ സീസണില്‍ ലഭ്യമായ എല്ലാ ഫലങ്ങളും കൊണ്ടാണ് ഇന്നലെ അയോദ്ധ്യാ രാമമമന്ദിരത്തെ അലങ്കരിച്ചത്. മഹാരാഷ്‌ട്ര പൂനെയില്‍ നിന്നുള്ള ഭക്തന്‍ രാമലല്ലയ്‌ക്കായി നല്കിയ പ്രത്യേകകാഴ്ചയാണിത്. ഫലങ്ങളോടൊപ്പം ജ്യൂസും സമര്‍പ്പിച്ചു.
അക്ഷയ തൃതീയ വിശേഷാവസരത്തില്‍ 11,000 അല്‍ഫോണ്‍സോ മാമ്പഴങ്ങളാണ് പ്രത്യേകമായി നല്കിയത്. സീസണാണെങ്കിലും പൂനെ സ്വദേശിയായ ഭക്തന്റെ മാസങ്ങള്‍ നീണ്ടു നിന്ന അധ്വാനമാണ് ഇന്നലെ അയോദ്ധ്യയില്‍ രാമനു ചുറ്റും നിറഞ്ഞത്. പൂനെയില്‍ ലഭ്യമായതില്‍ ഏറ്റവും മികച്ച അല്‍ഫോണ്‍സോ മാമ്പഴങ്ങളെ തെരഞ്ഞെടുത്താണ് സമര്‍പ്പിച്ചള്ളത്. ഫലങ്ങളും ജ്യൂസും ഭഗവാന് നേദിച്ച ശേഷം ഭക്തര്‍ക്ക് പ്രസാദമായി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: