ന്യൂദല്‍ഹി: തീഹാര്‍ ജയിലില്‍ നിന്നും അരവിന്ദ് കെജ്രിവാള്‍ മോചിതനായതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് മുന്‍ പാകിസ്ഥാന്‍ മന്ത്രി ഫവാദ് ചൗധരി. ഫവാദ് ചൗധരിയുടെ ആഹ്ളാദപ്രകടനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത രോഷപ്രകടനം ഉയരുകയാണ്.
അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്നും മോചിതനായത് മോദിക്കേറ്റ് തിരിച്ചടിയാണെന്നായിരുന്നു ഫവാദ് ചൗധരിയുടെ പ്രതികരണം. ഇന്ത്യയിലെ മോദി വിരുദ്ധ നേതാക്കള്‍ക്ക് പാകിസ്ഥാനില്‍ നിന്നും അഭിന്ദനവും കയ്യടിയും ഉയരുന്നത് ആശങ്ക ഉളവാക്കുന്നു. കഴിഞ്ഞ ആഴ്ച ലോക് സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിന് തൊട്ടുമുന്‍പ് രാഹുല്‍ ഗാന്ധിയെയും ഫവാദ് ചൗധരി പുകഴ്‌ത്തിയിരുന്നു. രാജ്യത്തെ പണക്കാരുടെ സ്വത്ത് പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനായി വീണ്ടും സര്‍വ്വേ നടത്തുമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ ജവഹര്‍ലാല്‍ നെഗ്രുവിനോടാണ് ഫവാദ് ചൗധരി താരതമ്യം ചെയ്തത്. രാഹുല്‍ ഗാന്ധി കസറുന്നു എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഒരു പ്രസംഗം സമൂഹമാധ്യമത്തില്‍ ഫവാദ് ചൗധരി പങ്കുവെച്ചത്. ഇതിനെ ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല കഠിനമായി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിന്റെ കൈ പാകിസ്ഥാനൊപ്പം എന്നാണ് ഷെഹ്സാദ് പൂനവാല പ്രതികരിച്ചത്.
“ഇന്ത്യയ്‌ക്ക് ശുഭവാര്‍ത്ത”- എന്നായിരുന്നു ഫവാദ് ചൗധരി സമൂഹമാധ്യമത്തില്‍ അരവിന്ദ് കെജ്രിവാളിന്റെ മോചനത്തെ അഭിനന്ദിച്ചുകൊണ്ട് പ്രതികരിച്ചത്. 50 ദിവസം ജയിലില്‍ കഴിഞ്ഞ അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം നല്‍കിയതിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. ദല്‍ഹി മദ്യനയത്തില്‍ കോടികളുടെ അഴിമതി നടന്നതിന് ഇഡിയുടെ പക്കല്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നിരിക്കെയാണ് സുപ്രീംകോടതി ജൂണ്‍ 2 വരെ വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.
കെജ്രിവാള്‍ ഡീപ് സ്റ്റേറ്റിന്റെ ഏജന്‍റോ?
അരിവന്ദ് കെജ്രിവാളിന് വേണ്ടി ഇന്ത്യയ്‌ക്ക് പുറത്തുള്ള നേതാക്കള്‍ ഉറക്കെ സംസാരിക്കുന്നതോടെ അരവിന്ദ് കെജ്രിവാള്‍ ഡീപ് സ്റ്റേറ്റിന്റെ ഏജന്‍റോ എന്ന സംശയം ഉയരുകയാണ്. ജര്‍മ്മനിയ്‌ക്കും അമേരിക്കയ്‌ക്കും പുറമെ ഇപ്പോഴിതാ പാകിസ്ഥാന്‍ നേതാക്കളും അനുകൂലമായി സംസാരിക്കുന്നതോടെ കെജ്രിവാളിന്റെ അന്താരാഷ്‌ട്ര ബന്ധങ്ങള്‍ കൂടുതല്‍ പുറത്തുവരികയാണ്.
എന്താണ് ഡീപ് സ്റ്റേറ്റ്?
അവരുടെ സ്വന്തം അജണ്ടയും ലക്ഷ്യങ്ങളും പിന്തുടരുന്നതിനായി ഒരു സംസ്ഥാനത്തിന്റെ, അല്ലെങ്കില്‍ രാജ്യത്തിന്റെ രാഷ്‌ട്രീയ നേതൃത്വത്തിന് പുറത്ത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന രഹസ്യവും അനധികൃതവുമായ അധികാര ശൃംഖലകൾ ഉൾക്കൊള്ളുന്ന ഭരണസംവിധാനമാണ് ഡീപ് സ്റ്റേറ്റ്. ജനപ്രിയ ഉപയോഗത്തിൽ, ഈ പദത്തിന് അമിതമായ നിഷേധാത്മക അർത്ഥങ്ങളുണ്ട്. എന്നാല്‍ ഡീപ് സ്റ്റേറ്റ് ഒരു യാഥാര്‍ത്ഥ്യമാണ്. പല രാജ്യങ്ങളിലേയും ഭരണാധികാരികളെ അട്ടിമറിക്കാന്‍ വരെ ഡീപ് സ്റ്റേറ്റ് ശൃംഖല പണവും ആശയങ്ങളും ഇറക്കുന്നു. സമൂഹമാധ്യമക്കമ്പനികളെ വരെ ഡീപ് സ്റ്റേറ്റ് ഉപയോഗിക്കുന്നു.
ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ കോടീശ്വരന്‍ ഈ ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധിയാണ്. ലോകമെമ്പാടുമുള്ള ജേണലിസ്റ്റുകള്‍ക്ക് പല വിധ പേരുകളില്‍ ജോര്‍ജ്ജ് സോറോസിന്റെ കമ്പനി ധനസഹായം നല്‍കുന്നുണ്ട്. ഇന്ത്യയില്‍ പ്രധാനമന്ത്രി മോദിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരില്‍ ജോര്‍ജ്ജ് സോറോസുമുണ്ട്. ഇന്ത്യയില്‍ അദാനിയെ അട്ടിമറിക്കാന്‍ വേണ്ടി അമേരിക്കയിലെ കമ്പനി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടതും പിന്നീട് ഒസിസിആര്‍പി എന്ന ജേണലിസ്റ്റുകള്‍ ഉള്‍പ്പെട്ട സംഘം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ പിന്തുണച്ച് സംസാരിച്ചതും ജോര്‍ജ്ജ് സോറോസിന്റെ സ്വാധീനത്തിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: