ലണ്ടന്‍ : ബ്രിട്ടനിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പരാജയമേറ്റു വാങ്ങിയ പ്രധാനമന്ത്രി ഋഷി സുനകിന്റെ പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി.ഡാവറില് നിന്നുള്ള കണ്‍സര്‍വേറ്റീവ് എംപി നടാലി എല്‍ഫിക് പാര്‍ട്ടി നയങ്ങളില്‍ പ്രതിഷേധിച്ച് ലേബര്‍ പാര്‍ട്ടിയിലേക്ക് കൂറുമാറി.
സുനകിന്റെ കീഴില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കഴിവുകേടിന്റെയും വിഭാഗീയതയുടെയും പര്യായമായി മാറിയെന്നാണ് നടാലി എല്‍ഫിക്ക് ആരോപിച്ചത്.രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് നടാലി എല്‍ഫിക്ക് കുറ്റപ്പെടുത്തി. എന്നാല്‍ നടാലി എല്‍ഫിക്ക് ഒരു പ്രസിദ്ധീകരണത്തില്‍ മുമ്പ് എഴുതിയ ലേഖനം ഉയര്‍ത്തി കാട്ടിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിരോധം തീര്‍ക്കുന്നത്. കുടിയേറ്റ വിഷയത്തില്‍ ലേബര്‍ പാര്‍ട്ടിയേയും വിശ്വസിക്കാന്‍ കഴിയില്ല എന്നായിരുന്നു എല്‍ഫിക്കിന്റെ ലേഖനത്തില്‍ എഴുതിയിരുന്നത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇത് രണ്ടാമത്തെ എംപിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിടുന്നത്.നേരത്തെ പാര്‍ട്ടി എംപി ഡാന്‍ പോള്‍ട്ടറും പാര്‍ട്ടി വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: