മുംബൈ: കല്ല്യാണ്‍ ജ്വല്ലേഴ്സ് ഉള്‍പ്പെടെ നാല് ജ്വല്ലറി കമ്പനികളുടെ ഓഹരിവില കഴിഞ്ഞ അക്ഷയതൃതീയയില്‍ നിന്നും ഈ അക്ഷയതൃതീയയിലേക്ക് എത്തുമ്പോഴേക്കും പല മടങ്ങായി വര്‍ധിച്ചതായി കണക്ക്. കല്യാണ്‍ ജ്വല്ലേഴ്സിന് പുറമെ സ്കൈ ഗോള്‍ഡ്, തങ്കമയില് ജ്വല്ലറി, പി.സി. ജ്വല്ലേഴ്സ് എന്ന ജ്വല്ലറി കമ്പനികളുടെ ഓഹരിവിലകളും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പല മടങ്ങായി വര്‍ധിച്ചു.
കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഓഹരി വില ഒരു വര്‍ഷം മുന്‍പ് 108 രൂപ മാത്രമായിരുന്നു. അത് ഇപ്പോള്‍ 408 രൂപയായി. അതായതി ഏകദേശം നാല് ഇരട്ടിയോളം. ഒരു വര്‍ഷം മുന്‍പ് കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരിയില്‍ ഒരു ലക്ഷം രൂപ മുടക്കിയ ഒരു ഓഹരി നിക്ഷേപകന് ഇപ്പോള്‍ ആ നിക്ഷേപം നാല് ലക്ഷത്തോളം ആകുമായിരുന്നു.
ഒരു വര്‍ഷം മുന്‍പ് 557 രൂപയുണ്ടായിരുന്ന തങ്കമയില് ജ്വല്ലറിയുടെ ഇപ്പോഴത്തെ ഓഹരി വില 1229 രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 254 രൂപ വരെ താഴ്ന്നിരുന്ന സ്കൈ ഗോള്‍ഡ് ഓഹരി വില ഇപ്പോള്‍ 1222 രൂപയാണ്. ഒരു വര്‍ഷം മുന്‍പ് 24 രൂപയുണ്ടായിരുന്ന പിസി ജ്വല്ലേഴ്സിന്റെ ഇപ്പോഴത്തെ വില 49 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: