മുംബൈ: കഴിഞ്ഞ കുറെ നാളുകളായി കുറഞ്ഞുകൊണ്ടിരുന്ന ഇന്ത്യയുടെ വിദേശനാണ്യ ശേഖരം വീണ്ടും ഉയര്ന്നു. മെയ് 3ന് പുറത്തുവിട്ട കണക്ക് പ്രകാരം അത് 64,105 ഡോളറായി ഉയര്ന്നു.
എന്താണ് വിദേശനാണ്യശേഖരം?
ഒരു രാജ്യത്തിന്റെ വിദേശനാണ്യശേഖരം എന്നത് ആ രാജ്യത്തിന്റെ കേന്ദ്രബാങ്കിന്റെ കൈവശമുള്ള വിദേശ കറന്സികളിലുള്ള തുകയാണ്. ഇതില് യുഎസ് ഡോളര്, യൂറോ, പൗണ്ട്, സ്റ്റെര്ലിങ്, യെന് എന്നിങ്ങനെ എല്ലാതരം കറന്സികളും ഉണ്ടാകും.
വിദേശനാണ്യശേഖരം അടുത്ത 11 മാസത്തേക്കുള്ള ഇറക്കുമതിക്ക് ധാരാളം
ഇന്ത്യയുടെ കൈവശം ഇപ്പോഴുള്ള 64,105 കോടി ഡോളര് എന്ന വിദേശനാണ്യശേഖരം അടുത്ത 11 മാസത്തേക്കുള്ള ഇറക്കുമതിക്ക് തികയുമെന്ന് കരുതുന്നു.
370 കോടിയോളം ഒറ്റയടിക്ക് ഉയര്ന്നതോടെയാണ് വിദേശ നാണ്യ ശേഖരം 64,105 കോടിയായി ഉയര്ന്നത്. ഏപ്രില് ആദ്യവാരത്തില് 64900 കോടിയായിരുന്നു വിദേശനാണ്യശേഖരം.
വിദേശനാണ്യശേഖരം കുറഞ്ഞത് ഇന്ത്യന് രൂപയുടെ മൂല്യം ഉയര്ത്താന് ഉപയോഗിച്ചതിനാല്
കഴിഞ്ഞ മൂന്ന് ആഴ്ചയായി അത് കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് കുറയുമ്പോള് അത് ഉയര്ത്താന് വേണ്ടി ഡോളര് വന്തോതില് ചെലവഴിക്കേണ്ടി വന്നിരുന്നതിനാലാണ് വിദേശനാണ്യശേഖരം കുറഞ്ഞത്. ഇതിനൊപ്പം ചരക്ക് ഇറക്കുമതി ചെയ്യാന് ഉപയോഗിച്ചതും വിദേശനാണ്യ ശേഖരം കുറയാന് കാരണമായി.
ഒരു ഡോളറിന് 83 രൂപ 57 പൈസ എന്ന നിരക്കിലായിരുന്നു ഏപ്രിലിലെ ഇന്ത്യന് രൂപയുടെ മൂല്യം. രൂപയുടെ മൂല്യം വര്ധിപ്പിക്കാന് വേണ്ടി റിസര്വ്വ് ബാങ്കിന് വന്തോതില് വിദേശനാണ്യ ശേഖരത്തില് നിന്നും ഡോളറുകള് ഇറക്കേണ്ടിവന്നിരുന്നു. ഇതോടെ രൂപയുടെ മൂല്യം ഉയരാന് തുടങ്ങിയിരുന്നു. രൂപയുടെ മൂല്യം വല്ലാതെ തകരാതെ പിടിച്ചുനില്ക്കാനായിരുന്നു റിസര്വ്വ് ബാങ്ക് ഡോളറുകള് ചെലവഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: