ചണ്ഡീഗഢ്: പ്രതിപക്ഷമായ ഇൻഡി ബ്ലോക്കിനെതിരെ ആഞ്ഞടിച്ച് ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ. ഹരിയാനയിലെ പഞ്ച്കുളയിൽ നടന്ന റോഡ് ഷോയിലാണ് അദ്ദേഹം പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ചത്.
മുന്നണിയെ വഞ്ചകരുടെ സംഘം എന്ന് വിളിക്കുകയും ബിജെപിക്ക് വോട്ടുചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. പ്രതിപക്ഷ പാർട്ടികൾ വംശീയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്നും നദ്ദ ആരോപിച്ചു.
“മോദി ജി പറയുന്നു അഴിമതി നീക്കം ചെയ്യൂ, എന്നാൽ പ്രതിപക്ഷക്കാർ പറയുന്നത് അഴിമതിക്കാരെ രക്ഷിക്കൂ, അവരെ അഭിവൃദ്ധിപ്പെടുത്തൂ എന്നാണ്,” – ബി.ജെ.പിയുടെ അംബാല സ്ഥാനാർത്ഥി ബാൻ്റോ കതാരിയയുടെ പിന്തുണ നേടുന്നതിനായി നടത്തിയ റോഡ് ഷോയിൽ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: