ചങ്ങനാശ്ശേരി: എയ്ഡഡ് വിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ശ്രമിക്കുന്ന സാഹചര്യമാണിന്ന് സംസ്ഥാനത്തുള്ളതെന്നും സംവരണ വിഭാഗമല്ലാത്ത മേഖലകളെ സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഡെമോക്രാറ്റിക് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (ഡിഎസ്ടിഎ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനേജ്മെന്റുകളെ അഴിമതിക്കാരുടെ ഗണത്തില്‍പ്പെടുത്തിയാണ് ചില ഉദ്യോഗസ്ഥര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമാകുന്നതിനുള്ള കോടതി വിധികള്‍ സര്‍ക്കാരിനെതിരാണെങ്കില്‍ സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിക്കുന്ന വിചിത്ര കാഴ്ച്ചയാണിവിടെയുള്ളത്. ഇത്തരം സാഹചര്യങ്ങള്‍ മനസിലാക്കി സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതിന് അധ്യാപകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടേതായ സ്ഥാപനങ്ങളുടെ സംരക്ഷണവും സുരക്ഷിതത്വവും സംഘടന തന്നെയാണ് നോക്കുന്നതെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.
എന്‍എസ്എസ് എക്സി. കൗണ്‍സില്‍ അംഗം ഹരികുമാര്‍ കോയിക്കല്‍ അധ്യക്ഷനായി. എന്‍എസ്എസ് സ്കൂള്‍സ് ജനറല്‍ മാനേജര്‍ അഡ്വ. ടി.ജി. ജയകുമാര്‍ സന്ദേശം നല്കി. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ചടങ്ങില്‍ നടന്നു. എന്‍എസ്എസ് രജിസ്ട്രാര്‍ വി.വി. ശശിധരന് നായര്‍, ജി. പ്രദീപ്കുമാര്‍, ബി. ഭദ്രന്‍പിള്ള, എസ്. വിനോദ്കുമാര്‍, കെ. കൃഷ്ണകുമാര്‍, ആര്. രാജീവ്, ജി. മിനി, ജെ. മനോരമ, ആര്. ഹരിശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: