Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അറബിക്കടലിലെ സ്രാവുകളില്‍ ഗവേഷണം; ഭാരതവും ഒമാനും കൈകോര്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2024, 12:27 am IST
in Kerala
അറബിക്കടലില്‍ നിന്ന് പിടികൂടിയ സ്രാവുകള്‍

അറബിക്കടലില്‍ നിന്ന് പിടികൂടിയ സ്രാവുകള്‍

കൊച്ചി: അറബിക്കടലിലെ സ്രാവ്- തിരണ്ടിയിനങ്ങളെ കുറിച്ച് സംയുക്ത ഗവേഷണം നടത്താന്‍ ഭാരതവും ഒമാനും കൈകോര്‍ക്കുന്നു. ഗവേഷണത്തോടൊപ്പം അവയുടെ സംരക്ഷണവും ആവശ്യമായ വിഭവശേഷി വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും വിദഗ്ധര്‍ മെയ് 13 മുതല്‍ 22 വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ നടക്കുന്ന ശില്‍പശാലയില്‍ പങ്കെടുക്കും. ഭാരതത്തില്‍ നിന്ന് സിഎംഎഫ്ആര്‍ഐയും ഒമാനെ പ്രതിനിധീകരിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫിഷറീസ് റിസര്‍ച്ചിന് കീഴിലുള്ള മറൈന്‍ ഫിഷറീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററുമാണ് സംയുക്ത ഗവേഷണ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

സ്രാവ്-തിരണ്ടിയിനങ്ങളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ട് ഭാവിയില്‍ ഈ മേഖലയില്‍ സ്വീകരിക്കേണ്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയൊരുക്കുകയാണ് ശില്‍പശാല കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഭാവിയില്‍, ചൂര പോലുള്ള മറ്റ് വിഭവങ്ങളിലേക്കും സമുദ്രമത്സ്യമേഖലയുടെ പൊതുവായ വികസനത്തിലേക്കും ഈ ഗവേഷണ സഹകരണം വ്യാപിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. മാരികള്‍ച്ചര്‍, ബയോടെക്‌നോളജി മേഖലകളിലും സഹകരണം ലക്ഷ്യം വെക്കുന്നുണ്ട്.

സൈറ്റസിന്റെ (വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും അന്തര്‍ദേശീയ വ്യാപാരത്തെക്കുറിച്ചുള്ള കണ്‍വെന്‍ഷന്‍) ഭാരതത്തിലെ അംഗീകൃത സയന്റിഫിക് അതോറിറ്റിയാണ് സിഎംഎഫ്ആര്‍ഐ. സ്രാവ്- തിരണ്ടിയിനങ്ങളുമായി ബന്ധപ്പെട്ട് ഒരു പതിറ്റാണ്ടിലേറെയായി വിപുലമായ ഗവേഷണ പദ്ധതി സിഎംഎഫ്ആര്‍ഐ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി, നിരവധി സ്രാവിനങ്ങളുമായി ബന്ധപ്പെട്ട് നയരൂപീകരണ നിര്‍ദേശങ്ങളും സംരക്ഷണപദ്ധതികളും സിഎംഎഫ്ആര്‍ഐ തയ്യാറാക്കി നല്‍കിയിട്ടുണ്ട്.

ശില്‍പശാലയില്‍, ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള വിദഗ്ധര്‍ ഈ മേഖലയിലെ അറിവും അനുഭവങ്ങളും പരസ്പരം കൈമാറും. ഒമാന്‍ ഗവേഷണ സംഘത്തെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫിഷറീസ് റിസര്‍ച്ചിലെ അക്വാകള്‍ച്ചര്‍ സെന്ററിന്റെ ഡയറക്ടര്‍ ഡോ. ഖല്‍ഫാന്‍ അല്‍ റാഷിദ് നയിക്കും. സിഎംഎഫ്ആര്‍ഐയിലെ ഫിന്‍ഫിഷ് ഫിഷറീസ് വിഭാഗം മേധാവി ഡോ. ശോഭ ജോ കിഴക്കൂടനാണ് ഇന്ത്യന്‍ ഗവേഷണ സംഘത്തെ നയിക്കുന്നത്. സ്രാവ്-തിരണ്ടി ഗവേഷണരംഗത്തെ അവലോകനത്തിനായി ഡോ. ശോഭയെ കഴിഞ്ഞ വര്‍ഷം ഒമാന്‍ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. സിഎംഎഫ്ആര്‍ഐ ഫിന്‍ഫിഷ് ഫിഷറീസ് വിഭാഗത്തിലെ ഇന്ത്യ- ഷാര്‍ക് ആന്റ് റേ ലാബിനാണ് ശില്‍പശാലയുടെ നടത്തിപ്പ് ചുമതല.

Tags: CMFRIArabian SeaResearch on sharksIndia and Oman join handsOman-India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ടല്‍ കക്കയെ ഇനി കൃത്രിമമായി വിരിയിക്കാം, ഗവേഷണ നേട്ടവുമായി സിഎംഎഫ്ആര്‍ഐ

Kerala

അറബിക്കടലില്‍ പുതിയ ഇനം നീരാളി കൂന്തളിനെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

Thiruvananthapuram

സ്ഥലമേറ്റെടുപ്പ് നീണ്ടുപോകുന്നു; തീരദേശപാത നിര്‍മ്മാണം പ്രതിസന്ധിയില്‍, ആദ്യ റീച്ചിന്റെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാകുന്നില്ല

India

‘ശക്തി ചുഴലിക്കാറ്റ്’ തീവ്രമാകുന്നു; കടൽ പക്ഷുബ്ധമാകും, മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യത, അതീവ ജാഗ്രതാ നിർദേശം

Kerala

എംഎസ്‌സി എൽസ-3 കപ്പലപകടം; കപ്പല്‍ കമ്പനി 1200 കോടി രൂപ കെട്ടിവയ്‌ക്കണം, ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.