സാവോപോളോ : കോപ്പ അമേരിക്ക 2024 മത്സരങ്ങള്‍ക്കുളള ബ്രസീല്‍ ടീം പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലുളള സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ടീമില്‍ ഇല്ല
മധ്യനിരയില്‍ കളിക്കുന്ന കാസിമീറോയെയും ഒഴിവാക്കി. ടോട്ടനം താരം റിചാര്‍ലിസണും ടീമിലിടം നേടാനായില്ല. വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, റാഫീഞ്ഞ, അലിസണ്, എഡേഴ്സണ്, മാര്‍ക്കീനോസ് എന്നിവര്‍ ടീമിലുണ്ട്.
ഒക്ടോബറില്‍ ഉറുഗ്വേയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് നെയ്മര്‍ ജൂനിയറിന് പരിക്കേറ്റത്. താരത്തിന് കോപ്പ അമേരിക്ക നഷ്ടമാവുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും വന്നിരുന്നു.ജൂണ്‍ 21 മുതല്‍ ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: