കോഴിക്കോട് : ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ആറു വര്‍ഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി അതിവേഗ പ്രത്യേക കോടതി. പോക്സോ നിയമ പ്രകാരമാണ് ബാലുശേരി, പൂനത്ത്, എളേങ്ങള്‍ വീട്ടില്‍ മുഹമ്മദിന് ( 49) ശിക്ഷ വിധിച്ചത്
2021ല്‍ ആണ് കേസിനാധാരമായ സംഭവം. വീട്ടില്‍ പെണ്‍കുട്ടി ടി വി കണ്ടിരിക്കവെ എത്തിയ പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു. കുട്ടി ഉടന്‍ തന്നെ ഓടി പോയി അച്ഛമ്മയോട് വിവരം പറഞ്ഞു. വീട്ടുകാര്‍ പിന്നീട് പൊലീസില്‍ വിവരം അറിയിച്ചു.
ബാലുശേരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: