ന്യൂദല്ഹി: ഹജ്ജ് തീര്ത്ഥാടനത്തിന് 285 പേരടങ്ങുന്ന സംഘത്തെ ദല്ഹിയില് നിന്നും അയച്ചപ്പോള് 36-കാരിയായി കൗസര് ജഹാന്ഖാന് അതിരറ്റ ആഹ്ളാദം. ദല്ഹി സ്റ്റേറ്റ് ഹജ് കമ്മിറ്റി ചെയര്പേഴ്സണായി മോദി സര്ക്കാര് കൗസര് ജഹാന് ഖാനെ ഏതാനും ആഴ്ചകള്ക്ക് മുന്പ് നിയമിച്ച ശേഷം ഈ മുസ്ലിം വനിത അവരുടെ ആദ്യ ദൗത്യം വിജയകരമായി പൂര്ത്തിയാക്കിയിരിക്കുകയാണ്.
ദല്ഹിയില് നിന്നും 258 പേരുടെ ആദ്യ ഹജ്ജ് സംഘം പുറപ്പെടുന്നതിനെക്കുറിച്ച് പറയുന്ന കൗസര് ജഹാര് ഖാന്:
#WATCH | Delhi State Haj committee chairperson Kausar Jahan says, "Today, the first flight of Haj 2024 will depart for Madinah at 2.20 am in the morning (May 9) with 285 people onboard. I congratulate all of them…" https://t.co/gSEsV4iWTH pic.twitter.com/2WjjAnDSAR
— ANI (@ANI) May 8, 2024
ഇതോടെ മുസ്ലിം വനിതകളെ ശാക്തീകരിക്കുക എന്ന മോദിയുടെ ദൗത്യം ഒരു ചുവടുകൂടി മുന്നോട്ട്. ദല്ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്ന് 285 പേരുമായി ആദ്യ ബാച്ച് തീര്ത്ഥാടകര് വാര്ഷിക ഹജ് തീര്ത്ഥാടനത്തിന് ഇന്നലെ പുലര്ച്ചെ 2.20 നാണ് പുറപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില് തീര്ത്ഥാടകരുടെ സൗകര്യത്തിനും യാത്രാവേളയില് അവരുടെ സുരക്ഷയ്ക്കും വേണ്ടി ‘ഹര് സുവിധ’ മൊബൈല് ആപ്ലിക്കേഷന് അവതരിപ്പിച്ചിട്ടുള്ളതായി കൗസര് ജഹാന് പറയുന്നു.
ചരിത്രത്തില് ഇത് രണ്ടാം തവണയാണ് ഒരു സ്ത്രീ ദല്ഹി ഹജ്ജ് കമ്മിറ്റി ചെയര്പേഴ്സണ് ആകുന്നത്. ബിജെപി എന്നും സ്ത്രീകളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന് ഇഷ്ടപ്പെടുന്നുവെന്നും അതിന് ഉദാഹരണമാണ് തന്റെ ജീവിതമെന്നും കൗസര് ജഹാന് പറഞ്ഞു. ദല്ഹിയില് സ്ത്രീകളുടെ പ്രശ്നങ്ങളില് സജീവമായി ഇടപെടുന്ന നേതാവാണ് കൗസര് ജഹാന് ഖാന്. ദല്ഹിയിലെ ബിജെപി എംഎല്എ വിജേന്ദര് ഗുപ്തയുടെ ഭാര്യ ശോഭാ വിജേന്ദര് നയിക്കുന്ന സംപൂര്ണ്ണ എന്ന എന്ജിഒയില് കഴിഞ്ഞ ഒരു ദശകത്തിലേറെയായി പ്രവര്ത്തിക്കുന്ന നേതാവാണ് കൗസര് ജഹാന് ഖാന്. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്ത്തിക്കുന്ന സംഘടനയാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: