അമേഠി: 44 വര്‍ഷമായി ഗാന്ധികുടുംബത്തിന്റെ കുത്തകയായിരുന്ന ഉത്തര്‍ പ്രദേശിലെ അമേഠി മണ്ഡലത്തില്‍ മത്സരിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധി തീരുമാനിച്ചത് ഗൗരവമായ സര്‍വ്വേ ഫലങ്ങളുടെ അടിസ്ഥാനത്തിലെന്ന് കണ്ടെത്തല്‍. ഗാന്ധി കുടുംബം അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ വിജയസാധ്യത പരിശോധിക്കാന്‍ 16 സര്‍വ്വേകള്‍ നടത്തിയതായി പറയുന്നു.
ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാള്‍ റായ് ബറേലിയില്‍ മത്സരിച്ചാല്‍ ജയം ഉറപ്പാണെന്ന് സര്‍വ്വേ പ്രവചിച്ചിരുന്നു. എന്നാല്‍ അമേറിയില്‍ വിജയസാധ്യത 50 ശതമാനം മാത്രമാണെന്നായിരുന്നു കണ്ടെത്തല്‍. ഇതോടെയാണ് രാഹുല്‍ ഗാന്ധി അമേഠി വിട്ട് റായ് ബറേലി തെരഞ്ഞെടുക്കാന്‍ കാരണമായത്. രാഹുല്‍ ഗാന്ധി വയനാട്ടിലും റായ് ബറേലിയിലും ജയിച്ചാല്‍ ഒരു സീറ്റ് ഒഴിയുമ്പോള്‍ നടത്തുന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനും പദ്ധതിയുള്ളതായി അറിയുന്നു.
2014ല്‍ രാഹുല്‍ ഗാന്ധിയോട് തോറ്റ സ്മൃതി ഇറാനി 2019ല്‍ 55200 വോട്ടുകള്‍ക്ക് രാഹുല്‍ ഗാന്ധിയെ തോല്പിച്ചത് ഗാന്ധി കുടുംബത്തിന് വലിയ ഷോക്കായിരുന്നു. ഇനി ഒരു വട്ടം കൂടി പരാജയപ്പെട്ടാല്‍ ഗാന്ധി കുടുംബത്തിന്റെ അജയ്യത ചോദ്യം ചെയ്യപ്പെടും. ജനങ്ങള്‍ക്കിടയില്‍ വിലയില്ലാത്ത കുടുംബം എങ്ങിനെ ഒരു സ്വാതന്ത്ര്യസമരത്തോളം പഴക്കമുള്ള പാര്‍ട്ടിയെ കൊണ്ടുനടക്കും എന്ന ചോദ്യവും ഉയരും.
എന്തായാലും ഗാന്ധി കുടുംബത്തിന് ജനങ്ങള്‍ക്കിടയിലെ സ്വാധീനം കുറയുന്നതിന്റെ ലക്ഷ്ണമാണ് അമേഠിയില്‍ നിന്നും മത്സരിക്കാതെ മാറിനില്‍ക്കാനുള്ള തീരുമാനം. സോണിയാഗാന്ധിയുടെ വലംകൈയായ കിഷോരി ലാല്‍ ശര്‍മ്മയ്ക്കാണ് അമേഠി സീറ്റ് നല്‍കിയത്. എന്തായാലും ഇതോടെ സ്മൃതി ഇറാനിയുടെ വിജയം അമേഠിയില്‍ ഉറപ്പായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: