മലയാളത്തില്‍ നിരവധി റോളുകളിലൂടെ മലയാളികളെ ഞെട്ടിച്ച നടി ഗീത തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത് തമിഴ് സിനിമയായ ഭൈരവിയില്‍ നായിക കഥാപാത്രമായി കൊണ്ടാണ്. മലയാളത്തില്‍ നടി ആദ്യമായി ചെയ്ത സിനിമ ഗര്‍ജനമാണ്. തുടര്‍ന്ന് ഹരിഹരന് സംവിധാനം ചെയ്ത പഞ്ചാഗ്നിയിലും പ്രധാന വേഷത്തെ തന്നെ നടി ചെയ്തു. ഗീതയ്ക്ക് വലിയ അഭിപ്രായങ്ങള്‍ ലഭിച്ച ചിത്രമായിരുന്നു പഞ്ചാഗ്നി.
തമിഴിലും തെലുങ്കിലും തിളങ്ങിയ നടിക്ക് മലയാളത്തിലാണ് കാരക്ടര്‍ റോളുകള്‍ കൂടുതല്‍ ലഭിച്ചത്. പഞ്ചാഗ്നിക്ക് ശേഷം സുഖമോ ദേവി, ക്ഷമിച്ചു എന്നൊരു വാക്ക്, രാരീരം, ആവനാഴി, അമൃതം ഗമയ, നായര്‍ സാബ്, ലാല്‍ സലാം, അഭിമന്യു, അയ്യര്‍ ദ ഗ്രേറ്റ്, പാരലല്‍ കോളേജ് തുടങ്ങി മലയാളത്തിലെ എല്ലാ പ്രമുഖ നടന്മാര്ക്കൊപ്പവും അഭിനയിച്ചു.
ലാല്‍ സലാം എന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട് റോളാണ് ഗീത അവതരിപ്പിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തകയും കേരളത്തിലെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഭാഗമായിരുന്ന കെ ആര് ഗൗരിയമ്മയുടെ കഥാപാത്രമാണ് അവതരിപ്പിച്ചത്. ഇതിന് ശേഷം കെ ആര് ഗൗരിയമ്മയുടെ ജീവിത സന്ദര്‍ഭങ്ങള്‍ അടിസ്ഥാനപ്പെടുത്തി ബാബു ചേര്‍ത്തല സംവിധാനം ചെയ്ത ചിത്രമായിരുന്നു കെ ആര് ഗൗതമി.
ചിത്രത്തില്‍ കെ ആര് ഗൗരിയമ്മയുടെ കഥാപാത്രം അവതരിപ്പിച്ചത് ഗീതയാണ്. ചിത്രത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് ഗീത കെ ആര് ഗൗരിയമ്മയെ കാണാന്‍ പോയ സംഭവം അമൃത ടിവിക്ക് നല്കിയ ഒരു പഴയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നടി രോഹിണിക്കൊപ്പമുള്ള അഭിമുഖത്തിലാണ് ഗീത ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത്.
പഞ്ചാഗ്നി ചെയ്യുന്ന സമയത്ത് അതിന്റെ രാഷ്ട്രീയമോ മറ്റു കാര്യങ്ങളോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. ഹരിഹരന് സാര്‍ പറയുന്നത് പോലെ ചെയ്തു എന്ന് മാത്രം. എന്നാല്‍ ചീഫ് മിനിസ്റ്റര്‍ കെ ആര് ഗൗതമി എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ കെ ആര് ഗൗരിയമ്മയെ പോയി കണ്ടിരുന്നു. കാരണം അവരുടെ കാരക്ടര്‍ എനിക്ക് അറിയണമായിരുന്നു.
ഒരു രണ്ട് മിനുട്ട് അവരെ കണ്ട് സംസാരിച്ചു. അപ്പോള്‍ പറഞ്ഞു, ഞാന്‍ കുറച്ച് ദേഷ്യപ്പെടുകയൊക്കെ ചെയ്യും. അങ്ങനെയൊക്കെ ചെയ്താല്‍ മതി. കുറേ കാര്യങ്ങളെല്ലാം ഡിപ്ലോമാറ്റിക് ആയിട്ട് എടുക്കണം എന്നെല്ലാം പറഞ്ഞു. അതിന് മുമ്പ് ലാല്‍ സലാം എന്ന ചിത്രം ചെയ്തിരുന്നു. അന്ന് അതില്‍ ചെയ്ത കാരക്ടറും ഗൗരിയമ്മയുടെ കഥാപാത്രമായിരുന്നു. എന്നാല്‍ ചീഫ് മിനിസ്റ്റര്‍ ഗൗതമിയിലേക്ക് വരുമ്പോള്‍ അത് ഫുള്‍ ലെങ്ങ്ത് കാര്കടര്‍ ആയിരുന്നതിനാല്‍ ഒരു തവണ അവരെ കാണണമെന്ന് ഡയറക്ടറോട് ഞാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. അവരെ പോയി കണ്ടപ്പോള്‍ അവര്‍ പറഞ്ഞത്, സിനിമയില്‍ നിങ്ങള്‍ എല്ലാം കുറച്ചധികം ചേര്‍ക്കും. അങ്ങനെ ഒന്നും ചേര്‍ക്കരുത്.
ഞാന്‍ എങ്ങനെയാണോ അതുപോലെ തന്നെ എടുക്കണമെന്ന് പറഞ്ഞു. ഞാനും നിങ്ങളെ പോലെ തന്നെയാണ്. എന്നെ വെച്ച് അങ്ങനെ ഒന്നും അവര്‍ എടുക്കില്ല എന്ന് താനും ഗൗരിയമ്മയോട് പറഞ്ഞു. സിനിമ റിലീസ് ആയ ഉടനെ അവരെ കാണിക്കണമെന്ന് പറഞ്ഞിരുന്നു. അത് കഴിഞ്ഞ് അവര്‍ക്ക് സിനിമ കാണിച്ചു കൊടുത്തെന്നും അത് അവര്‍ക്ക് ഒത്തിരി ഇഷ്ടമായെന്നും പ്രൊഡ്യൂസര്‍ പറഞ്ഞു. ലാല്‍ സലാം ചെയ്യുന്ന സമയത്ത് കാരക്ടറിനെക്കുറിച്ച് അധികം അറിയില്ല. എന്നാല്‍ സിനിമ കണ്ടപ്പോഴാണ് ഇത്രയും നല്ല കാരക്ടറാണ് തനിക്ക് കിട്ടിയതെന്ന് മനസിലായതെന്നും ഗീത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: