Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരിയമ്പലം മണികണ്ഠന്‍ വധം: രണ്ടാംപ്രതി 20 വര്‍ഷത്തിന് ശേഷം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 12:43 am IST
in Kerala

പുന്നയൂര്‍ക്കുളം (തൃശ്ശൂര്‍): ഗുരുവായൂര്‍ മണ്ഡലം യുവമോര്‍ച്ച സെക്രട്ടറിയായിരുന്ന പെരിയമ്പലം സ്വദേശി പൊന്നോത്ത് മണികണ്ഠനെ (32) വെട്ടിക്കൊന്ന കേസിലെ രണ്ടാം പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ 20 വര്‍ഷത്തിന് ശേഷം പിടിയില്‍. ചാവക്കാട് കടപ്പുറം പുതിയങ്ങാടി ബുക്കാറയില്‍ കീഴ്പാട്ട് പൂക്കോയ തങ്ങള്‍ മകന്‍ നസറുള്ള തങ്ങള്‍ (44) നെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തത്.

പാടൂരിലെ ഭാര്യവീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് ഇയാള്‍ പിടിയിലായത്. പ്രതി നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനാണ്. വടക്കേക്കാട് സ്റ്റേഷനിലെത്തിച്ച പ്രതിയെ എന്‍ഐഎയും ചോദ്യം ചെയ്തു. 2004 ജൂണ്‍ 12നാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്. കേസില്‍ പ്രതിയായ നസറുള്ള വിചാരണ സമയത്ത് ഒളിവില്‍ പോയിരുന്നു. പേരാമംഗലത്ത് നടന്ന ആര്‍എസ്എസ് ശിബിരത്തിലേക്ക് അതിക്രമിച്ച് കയറിയതിന് രണ്ട് എന്‍ഡിഎഫ് പ്രവര്‍ത്തകരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടികൂടി പോലീസിന് കൈമാറിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്.

പെരിയമ്പലം യത്തീംഖാന റോഡിന് സമീപം സുഹൃത്തുമായി സംസാരിച്ചു നില്‍ക്കവെ മോട്ടോര്‍ സൈക്കിളിലെത്തിയ ഒന്നാം പ്രതി ഖലീലും, രണ്ടാം പ്രതി നസറുള്ളയും മണികണ്ഠനെ വാളു കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പ്രസാദ് തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ വാള്‍ വീശി ഭീഷണിപ്പെടുത്തി ഓടിച്ചു. ഗുരുതര പരിക്കേറ്റ മണികണ്ഠനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി കടിക്കാട് പനന്തറ വലിയകത്ത് ഖലീല്‍ (39)നെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ്. എന്‍ഡിഎഫ് പ്രവര്‍ത്തകരായ ഷമീര്‍, അബ്ദുള്‍ മജീദ്, ജാഫര്‍, റജീബ് ലിറാര്‍, റഫീഖ് മജീദ് എന്നിവരാണ് മറ്റ് പ്രതികള്‍. കേസില്‍ 2014 ജനുവരിയില്‍ വിചാരണ ആരംഭിച്ചെങ്കിലും പുനരന്വേഷണം നടത്തണമെന്ന മണികണ്ഠന്റെ സഹോദരന്റെ ഹര്‍ജിയില്‍ അഡീ. സെഷന്‍സ് ജഡ്ജി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ദൃക്‌സാക്ഷിയെ കോടതിമുറിയില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് സാക്ഷികള്‍ക്ക് കനത്ത സുരക്ഷയാണ് വിചാരണക്കിടയില്‍ ഒരുക്കിയിരുന്നത്. ചാവക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവായ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതി കൂടിയാണ് നസറുള്ള.

വിചാരണക്കിടെ നസറുള്ള കോടതിയില്‍ നിന്ന് ജാമ്യമെടുത്തതിന് ശേഷം അബ്ദുള്‍ ഷുക്കൂര്‍ എന്ന വ്യാജ പേരില്‍ വിദേശത്തും നാട്ടിലുമായി വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പിടിയിലായതറിഞ്ഞ് വിവിധ കുറ്റാന്വേഷണ ഏജന്‍സികള്‍ വടക്കേക്കാട് സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്തു. പ്രതിയെ കനത്ത സുരക്ഷയൊരുക്കി തൃശ്ശൂര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags: popular frontPeriyambalam Manikandan murderPolice custody after 20 years
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലവ് ജിഹാദില്‍ അകപ്പെട്ട് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ഇസ്ലാം ഇതര മതസ്ഥയായ പെണ്‍കുട്ടി (ഇ
ടത്ത്) തന്‍റെ ലവ് ജിഹാദ് കഥ പറയുന്ന പെണ്‍കുട്ടി (വലത്ത്)
India

കേരളത്തിലെ മതേതര മമാ ചാനലുകള്‍ മൂടിവെച്ച ലവ് ജിഹാദ്;നിരവധി പെണ്‍കുട്ടികള്‍ കെണിയില്‍ വീണു; പിന്നില്‍ പ്രവര്‍ത്തിച്ചത് ഐഎസ്ഐഎസ്

Kerala

ആലപ്പുഴ നഗരസഭയിൽ എസ്ഡിപിഐ വിട്ടുനിന്നത് യുഡിഎഫിന് തുണയായി; പിഡിപി പിന്തുണ ഇടതിന്

Kerala

മതതീവ്രവാദികളെ കൈയിലൊതുക്കാന്‍ ഇടതുവലതു മത്സരം; യുഡിഎഫ്-വെല്‍ഫയര്‍ പാര്‍ട്ടി ധാരണ, എസ്ഡിപിഐയുമായി സിപിഎമ്മിന് അടവുനയം

India

“പിഎഫ്ഐ-സിപിഎം ഭായ് ഭായ് ബന്ധം” : നടപടി കടുപ്പിച്ച്‌ കേന്ദ്ര ഏജൻസികൾ

Kerala

പലസ്തീന്‍ ഐക്യദാര്‍ഢ്യം നിരോധിത ഭീകര സംഘടനയുടെ ആസൂത്രിത നീക്കം; ഒത്താശ ചെയ്ത് സിപിഎമ്മും കോണ്‍ഗ്രസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.