Categories: Business

ഒരു ലിറ്റര്‍ പെട്രോളില്‍ 25 കിലോമീറ്റര്‍ ഓടുന്ന കാര്‍….ആനന്ദ ലബ്ധിക്ക് ഇനിയെന്ത് വേണം? ഇന്ത്യയില്‍ കൊടിപാറിച്ച് മാരുതിയുടെ ഈ കാര്‍

ഒരു ലിറ്റര്‍ പെട്രോളിന് 25 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന കാര്‍ എന്ന ഒരൊറ്റ പരസ്യം മതി ആ കാറിന് വേണ്ടി ജീവിതച്ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ മധ്യവര്‍ഗ്ഗം എത്ര വേണമെങ്കിലും കാത്തിരിക്കും. 11,000 രൂപ ടോക്കൺ തുകയില്‍ ബുക്കിംഗ് ആരംഭിച്ച മാരുതിയ്ക്ക് നിലയ്ക്കാത്ത ഓര്‍ഡറുകളുടെ പ്രവാഹമാണ്.

Published by

ഒരു ലിറ്റര്‍ പെട്രോളിന് 25 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന കാര്‍ എന്ന ഒരൊറ്റ പരസ്യം മതി ആ കാറിന് വേണ്ടി ജീവിതച്ചെലവ് കുറയ്‌ക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ മധ്യവര്‍ഗ്ഗം എത്ര വേണമെങ്കിലും കാത്തിരിക്കും. 11,000 രൂപ ടോക്കൺ തുകയില്‍ ബുക്കിംഗ് ആരംഭിച്ച മാരുതിയ്‌ക്ക് നിലയ്‌ക്കാത്ത ഓര്‍ഡറുകളുടെ പ്രവാഹമാണ്.

പുതിയ തലമുറ 2024 സ്വിഫ്റ്റിലൂടെയാണ് മാരുതി സുസുക്കി ഞെട്ടിക്കാന്‍ പോകുന്നത്. ഇതിന്റെ എക്സ്-ഷോറൂം വില വെറും 6.49 ലക്ഷം രൂപ എന്നതും ആകര്‍ഷണം തന്നെ. പുതിയ Z സീരീസ് എഞ്ചിനാണ് ഈ കാറിന് മികച്ച മൈലേജ് നല്‍കുന്നത്. നാലാം തലമുറ സ്വിഫ്റ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി.

LXi, VXi, VXi (O), ZXi, ZXi+, ZXi+ ഡ്യുവൽ ടോൺ എന്നിങ്ങനെ ആറ് വേരിയൻ്റുകള്‍ തെരഞ്ഞെടുക്കാം. അതിന്റെ വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, 2024 മാരുതി സ്വിഫ്റ്റ് ബേസ് മോഡലായ LXi യുടെ വില 6.49 ലക്ഷം രൂപ. മുൻനിര മോഡലായ ZXi ഡ്യുവൽ ടോണിന് 9.64 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. അങ്ങേയറ്റം മത്സരം മുറുകുന്ന ഹാച്ച് ബാക്ക് വിപണിയില്‍ പിടിമുറുക്കകയാണ് സ്വിഫ്റ്റിന്റെ നാലാം തലമുറക്കാറായ സ്വിഫ്റ്റ് 2024ലൂടെ മാരുതി ശ്രമിക്കുന്നത്.

പുതിയ Z സീരീസ് എഞ്ചിൻ പഴയ സ്വിഫ്റ്റിനെ അപേക്ഷിച്ച് മൈലേജ് ഗണ്യമായി വർദ്ധിപ്പിക്കുന്നു. ഇതിൽ കണ്ടെത്തിയ പുതിയ 1.2L Z12E 3-സിലിണ്ടർ NA പെട്രോൾ എഞ്ചിൻ 80bhp കരുത്തും 112nm torque ഉം സൃഷ്ടിക്കാൻ പ്രാപ്തമാണ്. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് AMT ഗിയർബോക്‌സ് ഓപ്ഷനുകളുണ്ട്.

തികച്ചും പുതിയൊരു ഇൻ്റീരിയർ ഇതിൽ കാണാം. അതിന്റെ ക്യാബിൻ തികച്ചും ആഡംബരമാണ്. പിന്നിൽ എസി വെൻ്റുകൾ ഇതിൽ ലഭ്യമാണ്. വയർലെസ് ചാർജറും ഡ്യുവൽ ചാർജിംഗ് പോർട്ടുകളും ഈ കാറിൽ ലഭ്യമാകും. ഇതിൽ റിയർ വ്യൂ ക്യാമറ ഉണ്ടായിരിക്കും. അതിനാൽ ഡ്രൈവർക്ക് കാർ എളുപ്പത്തിൽ പാർക്ക് ചെയ്യാം.

പുതുതായി രൂപകല്പന ചെയ്‍ത ഡാഷ്ബോർഡ് ഇതിൽ ലഭ്യമാണ്. വയർലെസ് കണക്റ്റിവിറ്റിയുള്ള ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ ഈ സ്‌ക്രീൻ പിന്തുണയ്‌ക്കുന്നു.

ഹിൽ ഹോൾഡ് കൺട്രോൾ, ഇഎസ്പി (ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം-ഇഎസ്പി), പുതിയ സസ്പെൻഷൻ, എല്ലാ വേരിയൻ്റുകൾക്കും ആറ് എയർബാഗുകൾ എന്നിവ ഉള്‍പ്പെടെ മികച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ക്രൂയിസ് കൺട്രോൾ, എല്ലാ സീറ്റുകൾക്കും 3-പോയിൻ്റ് സീറ്റ്ബെൽറ്റുകൾ, ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), ബ്രേക്ക് അസിസ്റ്റ് (ബിഎ) തുടങ്ങിയ അതിശയിപ്പിക്കുന്ന സുരക്ഷാ ഫീച്ചറുകൾ ഇതിലുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക