തികച്ചും നിഷ്കളങ്കമെന്ന് തോന്നുന്ന തരത്തിലാണ് എയറിന്ത്യ എക്സ്പ്രസിലെ ക്യാബിന്‍ ക്രൂ സമരം ആരംഭിച്ചത്. ഒറ്റയടിക്ക് 300 കാബിന്‍ ക്രൂ അംഗങ്ങള്‍ എയറിന്ത്യ എക്സ്പ്രസില്‍ നിന്നും ലീവെടുക്കാതെ പോകുന്നു. പിന്നീട് അവര്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ചോഫ് ചെയ്യുന്നു. വേനലവധിക്കാലമായതിനാല്‍ കൂടുതല്‍ ഇന്ത്യക്കാര്‍ വിനോദസഞ്ചാരവും ബന്ധുസന്ദര്‍ശനവും ഒക്കെയായി ഫ്ലൈറ്റ് പിടിക്കുന്ന നേരം. കാബിന‍് ക്രൂകള്‍ ഇല്ലാതെ 90 ഫ്ലൈറ്റുകള്‍ വരെ റദ്ദാക്കേണ്ടി വന്നതോടെ ഇത് ഒരു സാമൂഹ്യ പ്രശ്നമായി.
ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ടാറ്റയോട് വിശദീകരണം തേടുകയും കാബിന്‍ ക്രൂവിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങിയതോടെയാണ് കള്ളിവെളിച്ചത്താവുന്നത്. ഇത് നിഷ്കളങ്ക സമരമല്ല. പകരം ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ്. ഇതെല്ലാമാണ് പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ എന്ന് വേണം കരുതാന്‍. സമൂഹമാധ്യമങ്ങളില്‍ മോദിയുടെ പേര് കളങ്കപ്പെടുത്തുക. അതാണ് ലക്ഷ്യം.
മോദി വിരുദ്ധതയ്‌ക്ക് പേര് കേട്ട റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രമുഖ ഇടത് മാധ്യമപ്രവര്‍ത്തകനായ അരുണ്‍ ഇന്‍റര്‍വ്യൂ ചെയ്തത് എയറിന്ത്യ എക്സ്പ്രസില്‍ നിന്നും ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട പ്യാരി പ്രിയ എന്ന ക്യാബിന്‍ ക്രൂവിനെ ആണ്. ഇന്‍റര്‍വ്യൂവില്‍ പ്യാരി പ്രിയ പറയുന്നത് തന്നെ ജോലിയില്‍ നിന്നും പുറത്താക്കിയത് എന്തിനാണെന്ന് മനസ്ലിലാകുന്നില്ലെന്നാണ്. കരാര്‍ കാലാവധി തീര്‍ന്ന ശേഷമാണ് വാസ്തവത്തില്‍ പ്യാരി പ്രിയയെ പിരിച്ചുവിട്ടത്. ഇപ്പോള്‍ പിരിച്ചുവിടപ്പെട്ട ക്യാബിന്‍ ക്രൂകള്‍ എല്ലാം പുതിയ വിവാദത്തോടെ പഴയ വിവാദങ്ങളും കൂടി കുത്തിപ്പൊക്കുകയാണ്. ഇത് ആസൂത്രിതമായ പദ്ധതി തന്നെയാണ്. 18000 കോടി രൂപയ്‌ക്ക് എയറിന്ത്യയെ ഏറ്റെടുത്ത ടാറ്റയെയും ഈ കരാറിന് ചുക്കാന്‍ പിടിച്ച മോദി സര്‍ക്കാരിനെയും കളങ്കപ്പെടുത്തുക എന്ന ആസൂത്രിത നീക്കമാണ് നടക്കുന്നത്. സിക് ലീവ് എടുത്തവരോട് ഉടനെ ജോലിയില്‍ തിരിച്ച് പ്രവേശിക്കാനും അല്ലാത്തവരെ പിരിച്ചുവിടുമെന്നും സമ്മര്‍ദ്ദമുണ്ടായതോടെ ഒട്ടേറെ പ്പേര്‍ തിരികെ ജോലിക്കെത്തി. അപൂര്‍വ്വം പേര്‍ മാത്രം വിട്ടുനിന്നു. പക്ഷെ സിക് ലീവ് എടുത്ത ഇവര്‍ ആരും രോഗബാധിതരല്ലെന്നാണ് അറിയുന്നത്.
ടാറ്റ എയറിന്ത്യ ഏറ്റെടുത്ത ശേഷം വ്യോമയാന രംഗത്ത് ശക്തമായി നിലയുറപ്പിക്കുകയാണ്. അവരുടെ പേര് കളങ്കപ്പെടുത്താന്‍ ഉപയോഗിച്ച സമയം ലോക് സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലാണ്. വിവാദം നീട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ തരംഗം ഉണ്ടാക്കാമെന്നാണ് വിവാദത്തിന് പിന്നില്‍ മറഞ്ഞിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരകര്‍ കരുതുന്നു. പക്ഷെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ ആസൂത്രിത കുറ്റകൃത്യമാണ് ഇപ്പോള്‍ നടക്കുന്നത്. പിന്നില്‍ മറ്റ് വിദേശ വ്യോമയാനക്കമ്പനികള്‍ ഉണ്ടോ എന്നാണ് ഇനി പരിശോധിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: